പാലാ :അപകടങ്ങൾക്ക് സുല്ലിട്ട് പാലാ നഗരസഭ ഗ്രില്ലിട്ടു ;പഴയ ബസ്സ്റ്റാൻഡിലെ വാ പിളർന്ന ഓടയ്ക്ക് ഗ്രില്ലിട്ട് മായാ രാഹുലും സംഘവും.പാലാ പഴയ ബസ് സ്റ്റാൻഡിൽ അപകടാവസ്ഥയിൽ ആയിരുന്ന ഓടയുടെ കാര്യം പൊതു സമൂഹത്തിന്റെ മുൻപിൽ കൊണ്ടുവന്നത് പൊതു പ്രവർത്തകനായിരുന്ന ജോയി കളരിക്കൽ ആയിരുന്നു .കോട്ടയം മീഡിയയും ഓടല്ലേ ചേട്ടാ ഓടയിൽ വീഴും എന്ന തലക്കെട്ടിൽ ആ വാർത്ത നൽകിയിരുന്നു .

വാർത്ത ശ്രദ്ധയിൽപെട്ട ആക്റ്റിംഗ് ചെയർപേഴ്‌സനും സംഘവും ഉടനെ തന്നെ സ്ഥലം സന്ദർശിക്കുകയും ;അപകടാവസ്ഥ ബോധ്യപ്പെടുകയും ചെയ്തു .പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ ;ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിത പ്രകാശ് ;ജോയി കളരിക്കൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഉടനെ തന്നെ വർക്ക് ഷോപ്പുകാരെ വിളിച്ച് ഗ്രില്ലിടുവാൻ വേണ്ട നിർദ്ദേശം നൽകുകയും ;അവർ അത് ഇന്നലെ രാത്രിയിൽ തന്നെ സുരക്ഷിതമായി സ്ഥാപിക്കുകയും ചെയ്തു.പൊതു സമൂഹത്തിന്റെ ആവലാതികൾ ചൂണ്ടിക്കാണിക്കുന്ന പൊതു പ്രവർത്തകരെയും ,മാധ്യമങ്ങളെയും ശത്രുതാ മനോഭാവത്തോടെ കാണുന്ന പൊതു മാനദണ്ഡത്തിനു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് മായാ രാഹുലും സംഘവും.