Kerala

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിനിധികളായി മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കാമെന്നും സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം സമരക്കാർ അംഗീകരിച്ചിരുന്നില്ല.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളാണ് LPST റാങ്ക് ഹോൾഡേഴ്സ് ഉന്നയിക്കുന്നത്. അതിനിടെ, ആസൂത്രണ ബോർഡിലെ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങൾ അപേക്ഷകന് നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരായ പി.എസ്.സിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് പി.എസ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. പ്ലാനിങ് ബോർഡിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ടാണ് വിവരാവകാശ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. പരീക്ഷയിലെ മൂന്നാം റാങ്കുകാരൻ നൽകിയ അപേക്ഷയിലാണ് ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങൾ നൽകാൻ കമ്മിഷൻ നിർദേശിച്ചത്.

എന്നാൽ മറ്റ് ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളാണെന്നാണ് പി.എസ്.സിയുടെ വാദം. വിവരാവകാശ നിയമത്തിൽ വ്യക്തിഗത വിവരങ്ങൾക്ക് സംരക്ഷണമുണ്ടെന്നും പി.എസ്.സി ചൂണ്ടിക്കാട്ടുന്നു. 1.25 കോടിയിലധികം ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് നടപടികളാണ് പി.എസ്.സി കൈകാര്യം ചെയ്യുന്നത്. ഓരോ ഉദ്യോഗാർഥിയുടെയും രേഖകൾ നൽകുന്നത് പ്രായോഗികമല്ലെന്നും ഹർജിയിൽ പറയുന്നു. ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് അനുവദിച്ചാൽ സർട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകൾക്ക് വഴിയൊരുങ്ങുമെന്നും പി.എസ്.സി വാദിക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top