Kerala

പാലാ നഗരസഭ :പാലായിൽ വെള്ളമിറങ്ങി എങ്കിലും മായാ രാഹുലിനെ കാത്ത് കേസുകളുടെ വെള്ളപ്പൊക്കം വരുന്നു

പാലാ :പാലായിൽ വെള്ളപ്പൊക്കം കഴിഞ്ഞു ജനജീവിതം സാധരണ ഗതിയിലായി ,എന്നാൽ പാലാ നഗരസഭയിലെ വെള്ളപ്പൊക്കം തുടരുകയാണ് .മായാ രാഹുലിനെ ചെയർപേഴ്‌സൺ ആക്കുവാതിരിക്കുവാൻ സകല തന്ത്രങ്ങളും സ്വതന്ത്ര മുന്നണി പയറ്റിയെങ്കിലും അതെല്ലാം തകർന്നടിയുന്ന കാഴ്ചയാണ് ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നത് .

യു  ഡി എഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർഥി റിയ ആണെങ്കിലും തീരുമാനിച്ചത് സ്വതന്ത്ര മുന്നണിയാണ് .പിന്നെ ജോസഫ് ഗ്രൂപ്പും .കോൺഗ്രസുകാർ രണ്ടുപേരും ഡി കെ സി മെമ്പറും യു  ഡി എഫ് യോഗത്തിൽ ഹാജരായിരുന്നില്ല .ഏകപക്ഷീയമായ തീരുമാനമായിരുന്നു നടന്നത് .യു  ഡി എഫിന്റെ കാര്യം സ്വതന്ത്ര മുന്നണി ഏകപക്ഷീയമായി തീരുമാനിക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ മായാ രാഹുലിനെ വെട്ടാൻ മറുതന്ത്രവുമായി ഇറങ്ങിയിരുന്നു .വലിയേട്ടൻ പാർട്ടിയിലെ വലിയ നേതാവിന്റെ പക്കൽ നിർദ്ദേശം വച്ചത്.

ജോസിന് ബിനോയെ എൽ ഡി എഫ് ചെയർപേഴ്‌സൺ സ്ഥാനാർഥി ആക്കിക്കോ ;ഞങ്ങൾ മൂന്നു പേരും തെരെഞ്ഞെടുപ്പ് ദിവസം മാറി നിന്ന് കൊള്ളാം എന്നായിരുന്നു.എന്നാൽ ഈ നിർദ്ദേശം മറ്റുള്ളവർ അപ്പോഴേ തള്ളുകയായിരുന്നു .യു  ഡി എഫിന്റെ വക്താവായി ചമയുമ്പോൾ തന്നെ സ്വതന്ത്ര മുന്നണി യു  ഡി എഫിന്റെ പട്ടട ഒരുക്കുകയുമാണ് ഒരേ സമയം ചെയ്യുന്നത് .അത് നടക്കാതെ വന്നപ്പോഴാണ് മായ രാഹുലിനെ കേസിൽ കുടുക്കാനുള്ള തന്ത്രങ്ങൾ രൂപം കൊടുത്തത്.തെരഞ്ഞെടുക്കുന്ന അന്ന് മുതൽ കേസുകൾ രൂപം കൊള്ളത്തക്ക രീതിയിലാണ് നീക്കങ്ങൾ .

എന്നാൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ കോട്ടയം മീഡിയയോട് മായാ രാഹുൽ പ്രതികരിച്ചത് ഇങ്ങനെയാണ് .വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ തിരക്കെല്ലാം മാറി .ഇപ്പോൾ ധാരാളം സമയവുമുണ്ട് .അത് കൊണ്ട് അതിനെ നേരിടാനും സമയം കിട്ടും.മടിയിൽ കനമുള്ളവന് വഴിയിൽ പേടിച്ചാൽ മതിയല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top