Health

വൻകിട കുത്തക കമ്പനികൾക്ക് കുടിവെള്ള മേഖല തുറന്നു കൊടുക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഷാജി പാമ്പൂരി

കോട്ടയം : വൻകിട കുത്തക കമ്പനികൾക്ക് കുടിവെള്ള മേഖല തുറന്നു കൊടുക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജൽ ജീവൻ മിഷൻ പദ്ധതിയുടെ തുടർ നടത്തിപ്പ് പൊതുമേഖലയിൽ നിലനിറുത്തുന്ന ഏക സംസ്ഥാനം കേരളം മാത്രമാണന്നും കേരള വാട്ടർ അതോറിറ്റി ബോർഡംഗം ഷാജി പാമ്പൂരി അഭിപ്രായപ്പെട്ടു. ഗുണമേന്മയുള്ള കുടിവെള്ളം ജനങ്ങളുടെ അവകാശമാണന്നും ജൽ ജീവൻ മിഷനിലൂടെ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാൻ കേരള വാട്ടർ അതോറിറ്റിക്ക് സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചെറുകിട കുടിവെള്ള പദ്ധതികൾക്ക് ആവശ്യാനുസരണം കുടിവെള്ളം നൽകുന്നതിന് വാട്ടർ അതോറിറ്റി സന്നദ്ധമാണന്നും എല്ലാ പഞ്ചായത്തുകളും ജൽ ജീവൻ മിഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നവകേരള സദസ്സിനു മുന്നോടിയായി കേരള വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ സമിതി കോട്ടയം കെ.ഡബ്ലിയു .എ ഹാളിൽ സംഘടിപ്പിച്ച ജല സമൃദ്ധ നവകേരളം സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജല ശുചിത്വ മിഷൻ സെക്രട്ടറി കൂടിയായ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.എസ്. അനിൽ രാജ് അദ്ധ്യക്ഷതവഹിച്ചു. ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കുട്ടപ്പൻ , പ്രോജക്ട് ഡിവിഷൻ എക്സി. എഞ്ചിനീയർ വിജുകുമാർ .

വി. എൻ , ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ , അസി.എക്സി എഞ്ചിനീയർ എൻ.ഐ. കുര്യാക്കോസ്, സി. ഐ.റ്റി. യു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. അമൃതരാജ്, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഷൈലേന്ദ്രകുമാർ , ഐ.എസ്.എ. പ്ലാറ്റ്ഫോം ജില്ലാ സെക്രട്ടറി പി.കെ. കുമാരൻ ,വിവിധ ഐ.എസ്.എ പ്രതിനിധികളായ ഉല്ലാസ്സ് .സി.എൻ, തങ്കമ്മ പി.ജി, ജയ്സൺ ഫിലിപ്പ്, ജിജിൻ വിശ്വം, പോൾസൺ കൊട്ടാരത്തിൽ, അനൂപ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ടെക്നിക്കൽ അസിസ്റന്റ് അസ്സി എം ലൂക്കോസ്, ശരത് കുമാർ , റ്റി.ഡി.ജോസുകുട്ടി , പ്രീത കെ.നായർ , ഡി. ഗീതാകുമാർ , ജോസഫ് പള്ളിത്തറ, ഷീബാ ബെന്നി, എബിൻ ജോയി, സിജി ബിജുമോൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top