Kottayam

കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദിയുടെ നിറവിൽ

 

പാലാ :കവീക്കുന്ന്: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. 1924 ൽ തൊമ്മൻകുര്യൻ ചീരാംകുഴി കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് കവീക്കുന്ന് സ്കൂൾ. പിന്നീട് എൽ പി സ്കൂളായും 1968ൽ യു പി സ്കൂളായും ഉയർത്തപ്പെട്ടു. പാലാ രൂപതയുടെ കീഴിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാഭ്യാസ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ എഫ്രേമിൻ്റെ നാമധേയത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്.

ഒരു കാലത്ത് കവീക്കുന്ന്, കൊച്ചിപ്പാടി, മൂന്നാനി, ഇളംതോട്ടം മേഖലകളിലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. ഈ മേഖലയിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ വിദ്യയുടെ ആദ്യാക്ഷരങ്ങൾ പഠിച്ച് പതിറ്റാണ്ടുകളായി ജീവിതത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിച്ചു വരുന്നത്.

സ്കൂളിലെ ശതാബ്ദി ആഘോഷ സമാപനം 2024 മാർച്ച് ആദ്യവാരം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് ഷോർട്ട് ഫിലിം നിർമ്മാണം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, പൂർവ്വ വിദ്യാർത്ഥി സംഗമം, എക്സിബിഷൻ, കലാ – കായിക – സാഹിത്യ മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ്, കാർഷികമേള, സാംസ്കാരിക സമ്മേളനം, സമരണിക പ്രകാശനം തുടങ്ങി വിവിധ പരിപാടികളും നടത്തും. ശതാബ്ദി ആഘോഷ സമാപന പരിപാടികളുടെ നടത്തിപ്പിനായി സ്കൂൾ മാനേജർ ഫാ ജോസഫ് വടകര,

സ്കൂൾ ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, വാർഡ് കൗൺസിലർ ജോസ് ജെ ചീരാംകുഴി, മുൻ കൗൺസിലർ ആൻറണി മാളിയേക്കൽ, പി ടി എ പ്രസിഡൻ്റ് ടോണി ആൻറണി, പൂർവ്വ വിദ്യാർത്ഥികളായ എബി ജെ ജോസ്, നിധിൻ സി വടക്കൻ, റോയി തൈമുറിയിൽ
ടി എ തോമസ് തൈമുറിയിൽ,പി.സി കുര്യൻ പാലിയേക്കുന്നേൽ,കെ കെ തോമസ് കദളിക്കാട്ടിൽ, ജോസ് മുകാല, സോണിയ ബിനോയി, ജൂലി സുനിൽ, ബീന എഫ്രേം, തോമസ് മാത്യു, ജോൺസൺ പനയ്ക്കച്ചാലിൽ, ജോർജ് കൈതത്തറ പുത്തൻപുരയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ജോയ്സ് റൂബി സെൻ, സിസ്റ്റർ കൃപ മൈക്കിൾ, ജോബിൻ ആർ തയ്യിൽ,പ്രിൻസി അലക്സ്,റ്റിന്റു അഗസ്റ്റ്യൻ,ശാലിനി ജോയി,ഷാലു ജോസഫ്,മെറിൻ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top