പാലാ :വെളുപ്പിന് മൂന്നു മണിക്ക് വാർഡിലെ ഒരു വോട്ടർ ഫോണിൽ വിളിച്ചു .ഈ ഭാഗത്താകെ വെള്ളം കയറുകയാണ് സഹായിക്കണമെന്ന് ആയിരുന്നു ആ അറിയിപ്പ്. അപ്പോൾ തന്നെ വാർഡിലെ പ്രവർത്തനത്തിന് ജനങ്ങളോടൊപ്പം ഇറങ്ങി ടോണി തൈപ്പറമ്പിൽ. ഭക്ഷണവും ആരോഗ്യവും നോക്കാതെ നിലയില്ല വെള്ളത്തിൽ ആളുകളെ രക്ഷിക്കാനുള്ള നീന്തലിലും ഓട്ടത്തിലായിരുന്നു ഈ ജനകീയ മെമ്പർ . ഇന്നലെ രാത്രി വാർഡിലെ പലരും വിളിച്ചപ്പോൾ രാത്രിയിലും അവൈലബിൾ ആയി ഈ കൗൺസിലർ അവിടെ വാർഡിൽ ഉണ്ടായിരുന്നു.

നിരവധി സന്നദ്ധ പ്രവർത്തകരെ വാർഡിൽ ഇറക്കുകയും അതോടൊപ്പം ടീം എമർജൻസി, ഫയർ എസ് ക്യൂ വൈക്കം, പാലാ മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ, രാഷ്ട്രീയപാർട്ടി യുവജന സംഘടന പ്രവർത്തകർ സുഹൃത്തുക്കൾ എന്നിവരും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു . അറുപതോളം കുടുംബങ്ങളെ കരയിൽ എത്തിക്കുകയും ചെന്നെത്താൻ പറ്റുന്ന സ്ഥലങ്ങളിൽ ഫുഡ് എത്തിക്കാൻ പരമാവധി സ്ഥലങ്ങളിൽ എത്തിച്ചു ഈ കൗൺസിലർ.

പിന്നീട് അമ്പതോളം അന്തേവാസികൾ താമസിക്കുന്ന ഇടത്തെത്തി അവരെ സുരക്ഷിതമാക്കുകയും സെമിനാരിയിലെ വൈദികരെ മാറ്റാനും ഒക്കെ മുന്നോട്ടു ഇറങ്ങി നാട്ടുകാരുടെ പ്രശംസയ്ക്ക് പാത്രമായി. വെള്ളമുണ്ട് വെള്ള ഷർട്ടും ഇട്ടാൽ അധ്വാനിക്കാത്ത കൗൺസിലർമാരെ പോലെ ആയിരുന്നില്ല ടോണി തൈപ്പറമ്പിൽ നാടിനൊപ്പം നീങ്ങി നിരവധി ആളുകളുടെ കൂടെ കട്ടക്ക് നിന്ന ടോണി കൗൺസിലർക്ക് അഭിനന്ദനങ്ങളും കൈയടിയും സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ഇല്ലാതെയും എത്തുന്നത് കേവലം നാട്ടുകാരുടെ നേരമ്പോക്കല്ല അർഹതയ്ക്കുള്ള അംഗീകാരമാണ് .
ഇന് നേരം വെളുത്ത് വളരെയായിട്ടും എഴുന്നേൽക്കാൻ പറ്റുന്നില്ല ഇന്നലെ കിടന്നതു തന്നെ വെളുപ്പിന് രണ്ടു മണിക്ക് .ഇന്നലെ രക്ഷാ പ്രവർത്തനത്തിനിടയിൽ ശരീരത്ത് ഏറ്റ പരിക്കുകളുടെ ചുളു ചുളുപ്പും ;വേദനയും കലശലായുണ്ടായിട്ടും എഴുന്നേറ്റ പാടെ ക്യാമ്പിലുള്ളവരെ വിളിച്ച് സുഖ വിവരങ്ങൾ തിരക്കി .അവരുടെ സംതൃപ്ത മറുപടി കേട്ടപ്പോൾ ടോണിയുടെയും മനം നിറഞ്ഞു .ജനങ്ങൾ തന്നിലേൽപ്പിച്ച വിശ്വാസത്തിനുള്ള മറുപടിയുടേതായ മന്ദസ്മിതം ;കൃതാര്ഥതയുടെ മൃദുസ്മേരം ഉള്ളിലൊതുക്കി വീണ്ടും ഇറങ്ങുകയാണ് തന്റെ ചെത്തിമറ്റം വാർഡിലേക്ക്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ