Kerala

പാലാ മുണ്ടുപാലത്ത് സാംസങ് കടയിലെ 35 ഇഞ്ച് ടി വി കളടക്കം ഒഴുകി പോയി ,വെള്ളമിറങ്ങിയപ്പോൾ നാട്ടുകാർ ശേഖരിച്ച് കടയിൽ തിരിച്ചെത്തിച്ചു

പാലാ :പാലാ മുണ്ടുപാലത്ത് സാംസങ് കടയിലെ(കസ്റ്റമർ കെയർ സെന്റർ) 35 ഇഞ്ച് ടി വി കളടക്കം ഒഴുകി പോയി ,വെള്ളമിറങ്ങിയപ്പോൾ നാട്ടുകാർ ശേഖരിച്ച് കടയിൽ തിരിച്ചെത്തിച്ചു.ഇന്ന് വെള്ളമിറങ്ങിയപ്പോഴാണ് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ടി വി കണ്ട് ശ്രദ്ധിച്ചത് .

മറ്റു പായ്ക്കറ്റുകളും തുറന്നു നോക്കിയ പ്പോൾ ടി വി ആണെന്ന് മനസ്സിലാവുകയും .കിട്ടിയവ നാട്ടുകാർ അപ്പോൾ തന്നെ മുണ്ടുപാലം പള്ളിക്കു സമീപമുള്ള കടയിൽ എത്തിക്കുകയും ചെയ്തു .

ഇനിയും പല സാധനങ്ങളും വെള്ളത്തിൽ ഒഴുകി നടക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചു .കെട്ടിടത്തിന്റെ അടി നിലയിൽ മുഴുവൻ വെള്ളമായതിനാൽ അവിടെയുള്ള ടി വി കളും നീന്തിയെടുത്ത് കടയ്ക്കു സമീപം വയ്ക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ.ഇത്രയും സഭാവമുണ്ടായിട്ടും സാംസങ് അധികാരികൾ ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കിയില്ലെന്ന്‌ നാട്ടുകാർ കുറ്റപ്പെടുത്തി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top