പാലാ :സഹനം ഒരു പ്രാര്ഥനയാക്കി മാറ്റി ദൈവത്തോട് കൂടെയായിരുന്നു അൽഫോൻസാമ്മയുടെ കബറിടത്തിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നു അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ ഒൻപതാം ദിവസമായ ഇന്ന് ആഘോഷമായ ദിവ്യ ബാലീ അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ ജേക്കബ്ബ് മുരിക്കൻ പിതാവ് .

എ ഐ യുടെ ഈ കാലത്ത് ദൈവത്തിൽ നിന്നും അകന്നു പോകാതെ അൽഫോൻസാമ്മ സഹനം സഹിച്ചും ദൈവത്തോട് അടുത്ത പോലെ നമ്മളും സഹനത്തിലൂടെ ദൈവത്തെ അറിയുവാൻ ശ്രമിക്കണമെന്ന് പിതാവ് ഓർമ്മിപ്പിച്ചു .രോഗങ്ങൾക്ക് കരുതലാവാനും കാവലാകാനും അൽഫോൻസാമ്മയ്‍ക്കു കഴിഞ്ഞു .തന്നെ തന്നെ ഒരു ബാലിവസ്തുവാക്കുവാനും അല്ഫോന്സാമ്മയ്ക്കു കഴിഞ്ഞു .

മനുഷ്യൻ എന്നതിലാണ് മനുഷ്യന്റെ മൂല്യം സ്ഥിതി ചെയ്യുന്നത് .കാരണം ദൈവം തന്റെ സാദൃശ്യത്തിലാണ് മനുഷ്യനെ നിർമ്മിച്ചത് .അതുകൊണ്ടു തന്നെ അൽഫോൻസാമ്മ നിരന്തര പ്രാർത്ഥനയിലൂടെ ദൈവത്തോട് സംവദിച്ച് ദൈവ കൃപയാക്കി മാറ്റി എന്നും പിതാവ് ഓർമ്മിപ്പിച്ചു .ഫാദര് അബ്രഹാം റിമറ്റത്തിൽ ;ഫാദർ തോമസ് തോട്ടുങ്കൽ എന്നിവർ സഹ കാർമ്മികൻമാരായിരുന്നു.
നിർമ്മിത ബുദ്ധിയുടെ ഈ കാലത്ത് ദൈവത്തിൻറെ ശക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന പുണ്യവതി; വിശുദ്ധ അൽഫോൻസാ. ജീവിതത്തിലെ ഏറെക്കാലവും രോഗിയായി കിടക്കയിൽ ആയിരുന്നു. എന്നാൽ സഹനം പ്രാർത്ഥന യാക്കിയപ്പോൾ അതിന് ദൈവസന്നിധിയിൽ വിലയുണ്ട്. അതിന് സാക്ഷ്യമാണ് വി. അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ വന്ന് പ്രാർത്ഥിക്കുന്ന രോഗികൾ സൗഖ്യം പ്രാപിച്ച് തിരികെ പോകുന്നത് എന്ന് തിരുനാളിന്റെ ഒമ്പതാം ദിവസം ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകിയമാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
നിർമ്മിത ബുദ്ധിയിലൂടെ ലോകത്തെ കീഴടക്കാം എന്ന് വിചാരിക്കുമ്പോൾ, മനുഷ്യൻറെ മൂല്യങ്ങൾക്ക് വിലകുറച്ച് കാണുമ്പോൾ, യഥാർത്ഥ മൂല്യം മനുഷ്യനാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. വി.അൽഫോൻസാമ്മയുടെ ക ബറിടത്തിൽ ദൈവത്തിൻറെ മഹത്വവും മനുഷ്യൻറെ മഹത്വവും കാണുന്നു. ലോകത്തിൽ എന്ത് ചെയ്തു എന്നതിലല്ല; എങ്ങിനെ ചെയ്തു, അപരന്റെ നന്മയ്ക്ക് കാരണമായോ എന്നതാണ് പ്രധാനപ്പെട്ടത്. രോഗിയായി കിടക്കയിൽ ആയിരുന്ന അൽഫോൻസാമ്മ നിരന്തരം പ്രാർത്ഥിച്ച്, രോഗം കൃപയാക്കി മാറ്റി .ഈ കബറിടം അനേകരുടെ ആകർഷണ കേന്ദ്രമാണ്. ദൈവം സംസാരിക്കുന്ന ഇടമാണ്. മനുഷ്യന് വഴിതെറ്റാതിരിക്കാൻ അൽഫോൻസാമ്മ നൽകുന്ന പ്രബോധനം വളരെ വലുതാണ്. ബലിപീഠ കേന്ദ്രീകൃത ജീവിതം നയിക്കുവാൻ, ദിവ്യകാരുണ്യം സ്വീകരിച്ച് ഇഹത്തിലും പരത്തിലും വാന്മുഖരായി സഞ്ചരിക്കാൻ, നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കാൻഅൽഫോൻസാമ്മ ലോകത്തോട് പറയുന്നു. ദൈവകേന്ദ്രീകൃത ജീവിതം നയിക്കാൻ ദേവാലയത്തിൽ നിന്ന് ലഭിക്കുന്ന ദൈവിക പ്രകാശം സ്വീകരിക്കണം, ദൈവവചനം വായിക്കണം ശരിയായ രീതിയിൽ ജീവിക്കാൻ പ്രധാനപ്പെട്ടവയാണ്.
എല്ലാ കാര്യങ്ങളും ദൈവത്തിന് സമർപ്പിച്ച് “കർത്താവേ, അങ്ങ് എന്നെ നിയന്ത്രിക്കണമേ ,അങ്ങ് മഹത്വപ്പെടട്ടെ” എന്ന് പ്രാർത്ഥിക്കാൻ അൽഫോൻസാമ്മ നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ദൈവം ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനും ആണ്. ദൈവത്തെ കൂടാതെ ഒന്നും ചെയ്യാൻ നമുക്ക് കഴിയില്ല. പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തണം. ദൈവത്തിൻറെ ശക്തി ജീവിതകാലത്തും മരണശേഷവും അൽഫോൻസാമ്മയിലൂടെ നാം കാണുകയാണ്. ആ മാതൃക തുടരാൻ നമ്മോടും ആവശ്യപ്പെടുന്നു എന്ന് പിതാവ് ഓർമ്മപ്പെടുത്തി.