Kottayam

നെന്മാറ ഇരട്ടകൊലകേസ്; ‌ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

 

 

നെന്മാറ: ഇരട്ടകൊലകേസിൽ പ്രതി ചെന്താമരക്ക് വധശി​ക്ഷ. പാലക്കാട് അതിവേഗ കോടതി ജഡ്ജി കെന്നത് ജോർജ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഇരട്ടകൊലപാതകം നടത്തിയ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതാ -സുധാകര ദമ്പതികളുടെ മക്കളും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.

കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വധശിക്ഷ നൽകരുതെന്ന് ചെന്താമരയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധിയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. 2025 ജനുവരി 27നാണ് കേസിലെ ഏക പ്രതിയായ ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. അയൽവാസികളായ സുധാകരനേയും അവരുടെ അമ്മ ലക്ഷ്മിയേയും വീടിന് മുന്നിൽ വച്ച് വെട്ടി കൊലപെടുത്തി. ചെന്താമര കുറ്റക്കാരനാണെന്ന് ഇക്കഴി‍ഞ്ഞ തിങ്കളാഴ്ച്ച പാലക്കാട് അതിവേഗ കോടതി വിധിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top