കാൽ പന്ത് കളിയുടെ മാസ്മരിക ഭാവങ്ങൾ പീലിവിടർത്തിയാടിയ ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ സ്‌പെയിൻ കാളക്കൂറ്റന്മാർ അർജന്റീനയുടെ കോട്ടകൾ തകർത്തു.എക്ട്രാ ടൈമിൽ നേടിയ ഒരു ഗോളിനാണ് സ്‌പെയിൻ ലോകകപ്പിൽ മുത്തമിട്ടത്.

നിശ്ചിത 90 മിനിട്ടിലും ഇരു ടീമുകളും സമനില പാലിച്ചു .ഇതിനിടെ അർജന്റീന താരത്തിന് ചുവപ്പ് കാർഡും ലഭിച്ചു .ഇത് കളിയുടെ ഗതി തന്നെ തിരിച്ചു വിട്ടു.120 മിനിറ്റ് നീണ്ട മത്സരത്തിൽ അവസാന പത്തു മിനിട്ടിൽ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിച്ചായിരുന്നു സ്പെയിനിൻ്റെ ജയം
പകരക്കാരനായി ഫെറാൻ ടോറസ് 106ആം മിനിറ്റിൽ സ്‌പെയിനിന്റെ വിജയഗോൾ നേടി.

മത്സരത്തിന്റെ ഇൻജുറി ടൈമിലാണ് അർജന്റീനയ്ക്ക് വലിയ തിരിച്ചടി നേരിട്ടത്.സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസിന് രണ്ടാം യെല്ലോ കാർഡ് ലഭിക്കുകയും തുടർന്ന് റഫറി റെഡ് കാർഡ് കാണിക്കുകയും ചെയ്തു. അർജന്റീന താരങ്ങൾ പ്രതിഷേധിച്ചെങ്കിലും തീരുമാനം മാറ്റിയില്ല.
രണ്ടാം പകുതിയിൽ സ്പെയിൻ ആക്രമണം ശക്തമാക്കി. അലക്സ് ബെന, ലമീൻ യമാൽ, ഫാബിയൻ റൂയിസ്, ഐമെറിക് ലപോർട്ട്, ഫെറാൻ ടോറസ് എന്നിവരുടെ ശ്രമങ്ങൾ അർജന്റീന പ്രതിരോധവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും തടഞ്ഞു.അതേസമയം, സ്പെയിൻ പെദ്രി, ഫെറാൻ ടോറസ്, നിക്കോ വില്യംസ്, മികേൽ മെറിനോ എന്നിവരെ പകരക്കാരായി ഇറക്കിയപ്പോൾ അർജന്റീന ജിയുലിയാനോ സിമിയോണിയെയും ഫകുണ്ടോ മെദിനയെയും കളത്തിലിറക്കി.
രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റിൽ സ്പെയിൻ തുടർച്ചയായി സമ്മർദം സൃഷ്ടിച്ചു. പെദ്രി, പൗ കുബാർസി, ഐമെറിക് ലപോർട്ട് എന്നിവരുടെ ഗോൾശ്രമങ്ങൾ എമിലിയാനോ മാർട്ടിനസ് മികച്ച സേവുകളിലൂടെ തടഞ്ഞു.87-ാം മിനിറ്റിൽ മെറിനോയുടെ ക്രോസിൽ ഫെറാൻ ടോറസിന് ലഭിച്ച മികച്ച അവസരവും പുറത്തേക്ക് പോയതോടെ സ്പെയിനും ലീഡ് നേടാനായില്ല.