അവിശ്വാസം നൽകിയത് പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിൽ’ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ.

പ്രതിപക്ഷത്തെ 12 പേർ ഒപ്പിട്ട പ്രമേയം തദ്ദേശ സ്വയ ഭരണ വകപ്പ് ജോയിൻ്റ് സെക്രട്ടറി ,കോട്ടയത്തിനാണ് സമർപ്പിച്ചത്. ഈ മാസം 21 ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കും
.
പാലാ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരളാ കോൺഗ്രസ് എം ഉൾപ്പെടുന്ന LDF അവിശ്വാസം കൊണ്ടുവരാൻ ഇതുവരെ തയ്യാറാകാതിരുന്നതിന് കാരണം ചെയർപേഴ്സൺ രാഷ്ട്രിയ പരിചയ കുറവുള്ള ചെറുപ്പകാരിയായതിനാലും വളഞവഴിയിലൂടെ ചെയർപേഴ്സൺസ്ഥാനം പിടിക്കാൻ പ്രതിപക്ഷത്തിന് താല്പര്യം ഇല്ലാതിരുന്നതിനാലുമാണ്. എന്നാൽ ഭരണപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസ് പാർട്ടി യിലെ പാലായിലെ മുഴുവൻ നേതാക്കന്മാരും 6 കൗൺസിലർമാരും ഒറ്റക്കെട്ടായി ചെയർ പേഴ്സണിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ പാലായിൽ ഒരു തരത്തിലും ഭരണം മുന്നോട്ട് പോകില്ലയെന്ന് മനസ്സിലായതു കൊണ്ട് പ്രതിപക്ഷത്തിൻ്റെ ധാർമികമായ കടമ എന്ന നിലയിൽ മാത്രമാണ് ഇപ്പോൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. അതിനു ള്ള കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു.
1.കഴിഞ്ഞ 6 മാസമായി പാലാ നഗരസഭയിൽ ദൈനദിന കാര്യങ്ങളിൽ പോലും ഭരണസ്തംഭനം
2. ആശുപത്രികളുടെ ദൈനദിന കാര്യങ്ങൾക്കുള്ള മാനേജ് മെൻറ് കമ്മറ്റി വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വമുള്ള ചെയർപേഴ്സൺ ശക്തമായ സമ്മർദ്ദം നേരിട്ടപ്പോൾ 6 മാസത്തിന് ശേഷമാണ് വിളിച്ച് കുട്ടിയത്.
3. സർക്കാർ നിർദേശ പ്രകാരമുള്ള മഴക്കാല പൂർവ്വ ശുചികരണങ്ങൾ പാലാ മുനിസിപ്പാലിറ്റിയിൽ കാര്യക്ഷമമായി നടത്തിയില്ല.
4. പാലാ നഗരസഭയിലെ പ്രധാനപ്പെട്ട ഫയലുകൾ മോഷണം പോയന്ന് ചെയർപേഴ്സൺ തന്നെ പരസ്യമായി പറഞ്ഞിരിക്കുന്നു.
5. നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ.
6. പൊതുജനങ്ങൾക്ക് നൽകേണ്ട പല അനുകുല്യങ്ങളും കൃത്യ സമയത്ത് നൽകാൻ സാധിക്കുന്നില്ല.
7. വിശദമായ പ്രോജക്ട തയ്യാറാക്കാതെ 7 കോടി രൂപയോളം ചിലവ് വരുന്ന തോണിക്കടവ് (തെക്കക്കര ) തൂക്ക് പാലത്തിന് വാർഡിലെ വികസന പ്രവർത്തനങ്ങൾ ഒഴിവാക്കി 70 ലക്ഷം രുപ നീക്കിവച്ചിരിക്കുന്നു.ഈ തുക ലാപ്സാകുന്നത് വഴി നഗരസഭയക്ക് നഷ്ടം വരുത്തുന്നു.
8. ചില വാർഡിലെ കൗൺസിലർമാരുടെ വാർഡുകളിൽ ഫണ്ട് കൂടുതൽ നൽകുന്നു.
9. ശുചികരണ പ്രവർത്തനത്തനങ്ങളിൽ ചില വാർഡുകൾ മനപൂർവ്വം ഒഴിവാക്കുന്നു.
10. കൗൺസിലിൽ മീറ്റിംഗുകളിൽ സീനിയറായ മുൻ ചെയർപേഴ്സൺമാർക്ക് പോലും ചെറുപ്പക്കാരിയും പുതുമുഖവുമായ ചെയർപേസൺ അജണ്ടയിലും വാർഡിലെ കാര്യങ്ങളിലും സംസാരിക്കാൻ അവസരം നിഷേധിക്കുന്നു.
11. ചെയർപേഴ്സണും കൗൺസിലർമാരും ഉദ്യേഗസ്ഥരും തമ്മിലുള്ള ഒരു മ നഷ്ടപ്പെട്ടു.