തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചിട്ടുള്ളത്. ഇതോടെ ഇന്നത്തെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായി. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർദ്ധനവുണ്ടാകുന്നത്.

ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർദ്ധനവുണ്ടായിരുന്നു. കേരളത്തിൽ ഇന്ന് രാവിലെ ഗോൾഡ് അസോസിയേഷൻ പുറത്ത് വിട്ട വിലയിൽ നിന്നും 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് ഇന്നലെ വൈകീട്ട് വർദ്ധിച്ചിരുന്നത്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 235 രൂപയും പവന് 2350 രൂപയുമാണ് വില വരുന്നത്.