Kerala

കേരളപ്പിറവി ദിനത്തിൽ പ്രതീക്ഷയുടെ പുത്തൻ പുലരിയിൽ യാത്രക്കാരെ ഒറ്റയടിക്ക് കൂരിരുളിലേക്ക് തള്ളിവിട്ട് കുതിരാനിലെ തുരങ്കം

തൃശൂർ: കേരളപ്പിറവി ദിനത്തിൽ പ്രതീക്ഷയുടെ പുത്തൻ പുലരിയിൽ യാത്രക്കാരെ ഒറ്റയടിക്ക് കൂരിരുളിലേക്ക് തള്ളിവിട്ട് കുതിരാനിലെ തുരങ്കം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ഭാഗത്തെ തുരങ്കത്തിലെ മുഴുവൻ എൽഇഡി ലൈറ്റുകളും ഒരുമിച്ച് അണഞ്ഞു. അതി ഗുരുതരമായ അപകടസാഹചര്യം ഉണ്ടായിട്ടുപോലും പെട്ടെന്ന് വിഷയം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

500 ൽ അധികം പാനലുകളിലായി  നിരവധി ബൾബുകൾ ആണ് കുതിരാനിൽ ഒരു തുരങ്കത്തിൽ മാത്രം സജ്ജമാക്കിയിട്ടുള്ളത്. വൈദ്യുതി നിലച്ചാൽ ഓട്ടോമാറ്റിക്കായി ജനറേറ്റർ പ്രവർത്തിക്കുന്ന സംവിധാനവുമുണ്ട്. ഇതെല്ലാം ഉണ്ടായിട്ടുപോലും കൂരിരുട്ടിനെ മറികടക്കാൻ കഴിഞ്ഞില്ല. പരമാവധി വേഗതിയിൽ ആറ് വരി പാതയിലൂടെ വന്നെത്തി തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് ഇരുട്ടിൽ പെട്ടുപോകുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാനും അപകടങ്ങൾക്കും സാധ്യത ഏറെയാണ്.

സാങ്കേതിക തകരാർ ആണെങ്കിൽ കൂടി അത് പരിഹരിക്കുന്നതുവരെ തുരങ്കമുഖത്ത് സുരക്ഷാ ജീവനക്കാരെ നിർത്തി വാഹനങ്ങളെ വേഗതകുറിച്ച് കടത്തിവിടാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top