Kottayam

പാലാ നഗരസഭാ :കൊട്ടാരമറ്റത്ത് നിന്ന് തുടങ്ങിയത് കൊട്ടാരമറ്റത്ത് ഒടുങ്ങി

പാലാ :നഗരസഭയിൽ ഇപ്പോഴുണ്ടായ അസ്വാരസ്യം കൊട്ടാരമറ്റം സ്റ്റാൻഡിനെ ചൊല്ലിയുണ്ടായതാണ് .സിപിഐഎം ഏരിയാ കമ്മിറ്റി ആഫീസിന്റെ മുൻ ഭാഗത്ത് വീതി കുറഞ്ഞ റോഡിൽ ഓട്ടോ പാർക്ക് ചെയ്യുന്നത് മൂലം നിരന്തരം അപകടങ്ങൾ വർധിച്ചപ്പോൾ പൊതു നന്മയെ കരുതിയാണ് ഓട്ടോ റിക്ഷാ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥലത്ത് പാർക്ക് ചെയ്യുവാൻ സ്ഥലം വാർഡ് കൗൺസിലർ ബിജു മാത്യൂസ് നിർദ്ദേശിച്ചത്.20 ഓളം ഓട്ടോ റിക്ഷ കുടുംബങ്ങളുടെ ജീവിത പ്രശ്നമാണ് ഇതിലുണ്ടായിരുന്നത് .

അതേസമയം ഇത് കൗൺസിലിൽ ആലോചിച്ചല്ല  തീരുമാനിച്ചതെന്ന് ആക്ഷേപം ഉന്നയിച്ചു കൊണ്ടാണ് ചെയർപേഴ്‌സന്റെ അച്ഛൻ ബിനു ആദ്യ വെടി പൊട്ടിച്ചത്.അത് വളർന്നു പാർലമെന്ററി പാർട്ടി യോഗത്തിൽ ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്യുന്ന തരത്തിൽ വരെ സംഘർഷം വളർന്നു .മൂന്നു മാസങ്ങൾക്കു മുമ്പ് യു  ഡി എഫിന് പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ യോഗത്തിൽ ബിനു ;എടീ എന്ന് വിളിച്ചു വരെ ആക്ഷേപിച്ചതായി പരാതി ഉയർന്നിരുന്നു .

ഈ പ്രശ്നങ്ങളുടെ ഒടുവിലാണ് കൊട്ടാരമറ്റം പ്രതിസന്ധി ഉടലെടുത്തത് .ബിജു മാത്യൂസിനെ മർദ്ദിച്ചതായി ബിജു അല്ലാതെ വേറെ ഏതെങ്കിലും യു ഡി എഫിനെ പിന്തുണയ്ക്കുന്ന  ഒരു കൗൺസിലർ പറഞ്ഞാൽ ഞങ്ങൾ മൂന്നു പേരും കൗൺസിലർ സ്ഥാനങ്ങൾ വരെ രാജി വയ്ക്കാമെന്നു ബിജു ;ബിനു ;ദിയ എന്നെ സ്വതന്ത്ര മുന്നണിയിലെ മൂന്നു കൗൺസിലർമാർ പ്രസ്താവന ഇറക്കിയിരുന്നു .എന്നാൽ അഞ്ചു കൗൺസിലർമാർ മർദ്ദനം നടന്നെന്നും ;തങ്ങൾക്കു ചെയർപേഴ്‌സണിൽ വിശ്വാസമില്ലെന്നും പ്രസ്താവന നടത്തിയിട്ടും രാജി ഒന്നും ഉണ്ടായില്ല .

വാക്ക് മാറ്റി പറയുന്നതിന്റെ അവസാനം ഇപ്പോൾ പറയുന്നത് ഇവിടുത്തെ കൗൺസിലർമാരുടെ തങ്ങൾക്കു ബന്ധമില്ലെന്നും എല്ലാം ഡി സി സി യുമായി മാത്രമേ ഉള്ളൂവെന്നുമാണ് .അതിനടുത്ത ദിവസങ്ങളിൽ സ്വതന്ത്ര മുന്നണിയിലെ ബിജു തങ്ങൾക്ക് ആരോടും ആജന്മ ശത്രുത ഇല്ലെന്നും പ്രസ്താവിച്ചിരുന്നു .ജോസ് കെ മാണിയുമായി സഖ്യ സാദ്ധ്യതകൾ ആലോചിക്കുന്നതിനായിരുന്നു ഈ പ്രസ്താവനയെങ്കിലും പിറ്റേ ദിവസം തന്നെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി അങ്ങനെ ഒരു ആലോചനയെ ഇല്ല എന്ന് ഖണ്ഡിച്ചു പറയുകയും ചെയ്തു .

രക്ഷാ മാർഗം ഒന്നും ഇല്ലെന്നായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.കൊട്ടാരമാറ്റത്തെ 20 ഓളം ഓട്ടോ കുടുംബങ്ങളെ വഴിയാധാരമാക്കുന്ന തീരുമാനങ്ങൾക്കൊടുവിലാണ് .സ്വതന്ത്ര മുന്നണി വഴിയാധാരമാകുന്നതെന്നതും കാലത്തിന്റെ കാവ്യ നീതിയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top