Kottayam

കെ.എം. മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയിൽ നിന്ന് കേരളാ കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കുന്നത് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗം : ജിഷോ ചന്ദ്രൻകുന്നേൽ

 

പാലാ: കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ പാലായിൽ പ്രവർത്തിക്കുന്ന പ്രധാന സർക്കാർ ആരോഗ്യകേന്ദ്രമാണ് കെ.എം. മാണി മെമ്മോറിയൽ ഗവൺമെന്റ് ജനറൽ ആശുപത്രി. മുൻ മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ കെ.എം. മാണിയുടെ സ്മരണാർത്ഥമാണ് പാലാ ജനറൽ ആശുപത്രിക്ക് പിന്നീട് ഈ പേര് നൽകിയത്. കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും കേരളാ കോൺഗ്രസ് (എം) ൻ്റെ നേതൃത്വത്തിൽ ഭരിച്ചിരുന്ന പാലാ മുൻസിപ്പാലിറ്റിയുടെ ഭരണമികവിൽ വളരെ ഏറെ ജനങ്ങൾക്ക് ആശ്വാസവും ആശ്രയവും ആയിരുന്ന ജനറൽ ആശുപത്രിയെ പുതിയ മുൻസിപ്പൽ ഭരണസമിതി അവഗണിക്കുകയും അതിൻ്റെ പ്രവർത്തനങ്ങളെ താറുമാറാക്കുകയും ചെയ്തിരിക്കുന്നു. 6 മാസ കാലങ്ങളായി ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി വിളിച്ച് ചേർത്തിട്ടില്ല എന്നത് ഞെട്ടലുള്ളവാക്കുന്ന വസ്തുതയാണ്.

മാണി സാറിൻ്റെ പേരിലുള്ള ആശുപത്രി എന്ന ഒറ്റക്കാരണത്താൽ ആണോ ഹോസ്പിറ്റലിനെ തകർക്കാൻ ശ്രമിക്കുന്നത് എന്നത് പരിശോധിക്കണ്ട വസ്തുതയാണ്. കൂടാതെ അതിൻ്റെ ശ്രമഫലമാണോ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയെ ഒഴിവാക്കാനുള്ള ഗൂഡാലോചന എന്നതും പരിശോധിക്കപ്പെടണം. പാലാ ജനറൽ ആശുപത്രി മാനേജ്മെൻ്റിൽ പാർലമെൻ്റ് – നിയമസഭ പ്രതിനിധികൾ ഉൾപ്പെടുന്ന രാഷ്ട്രിയ പാർട്ടികൾളുടെ പ്രതിനിധികൾക്ക് പുറമേ ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ പ്രതിനിധികരിക്കുന്ന രാഷ്ട്രിയ പാർട്ടികളിലെയും അംഗങ്ങളെയും ഉൾപ്പെടുത്തണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ, പാലാ മുൻസിപ്പലിറ്റിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കേരളാ കോൺഗ്രസ് (എം) ൻ്റെ പ്രതിനിധിയെ പാലാ ജനറൽ ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയിൽ നിന്ന് നിയമ വിരുദ്ധമായി ഒഴിവാക്കുകയും , തുടർന്ന് പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് അത്യധികം അപലപനീയവും ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയുമാണ് .

പാലാ ജനറൽ ആശുപത്രി മാനേജ്മെൻ്റ് ഭരണസമിതിയിൽ പാലാ നഗരസഭ പരിധിയിൽ ഉള്ള ആളുകളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയു എന്നിരിക്കെ അനധികൃതമായി നഗരസഭ പരിധിക്ക് പുറത്ത് നിന്ന് ഉള്ള ആളുകളെ കുത്തി തിരുകി കയറ്റി വച്ചിട്ടാണ് , നിയമപരമായി നിർബ്ബധമായും ഉൾപ്പെടുത്തേണ്ട കേരളാ കോൺഗ്രസ് (എം) അംഗത്തെ പുറത്താക്കിയിരിക്കുന്നത് എന്ന് ജനം തിരിച്ചറിയണം . കൂടാതെ മുൻ കൗൺസിലറും, ഹോസ്പിറ്റൽ മനേജ്മെൻറ് അംഗവും ആയിരുന്ന ബൈജു കൊല്ലം പറമ്പിൽ പാലാ ജനറൽ ആശുപത്രിയിൽ എത്തുന്ന നിരവധി അനവധി സാധാരണക്കാർക്ക് ആശ്രയമായിരുന്നു. ആശുപത്രിയിലെ നിരവധി സേവനങ്ങൾക്കും, പോസ്റ്റുമോർട്ടം അടക്കം മറ്റ് എല്ലാ സൗകര്യങ്ങളും എത്രയും പെട്ടന്ന് ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്ന കേരളാ കോൺഗ്രസ് (എം) ൻ്റെ പ്രതിനിധി ആയിരുന്നു . ആ ബൈജു കൊല്ലംപറമ്പിലിനെ രാഷ്ട്രിയ വൈരാഗ്യത്തിൻ്റെയും , വ്യക്തി വൈരാഗ്യത്തിൻ്റെയും പേരിൽ അധാർമ്മികമായി പുറത്താക്കുന്നത് പാലായിലെ ജനങ്ങളോടുള്ള കടുത്ത വെല്ലുവിയാണ് എന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജിഷോ ചന്ദ്രൻകുന്നേൽ.

കൂടാതെ ജോസ് കെ മാണി എംപി തൻ്റെ ഫണ്ടിൽ നിന്ന് ഓങ്കോളജി വാർഡിന് ഫണ്ട് അനുവദിച്ച് പണി പുരോഗമിക്കുന്ന വേളയിൽ ആ പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന പാലാ MLA പാലായ് തന്നെ അപമാനമാണ്. നാള് ഇന്നുവരെ ഒരു പദ്ധതികൾ പോലും പാലായ്ക്ക് നൽകി ഇല്ലാ എന്ന് മാത്രമല്ലാ മറ്റുള്ളവരുടെ ശ്രമഫലമായ പദ്ധതികൾ തൻ്റെ പേരിൽ ആക്കാൻ ശ്രമിക്കുകയോ, അല്ലങ്കിൽ അവയ്ക്കൊക്കെ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയോ ആണ് ചെയ്തുകൊണ്ടിരുന്നത്. പാലാ മുൻസിപ്പാലിറ്റിയുടെ ഭരണസമിതിയുടെയും പാലാ എം എൽ എ യുടെയും ഇത്തരം ജനദ്രോഹ നടപടികളും പ്രവണതകളും എല്ലാം, സമീപകാലങ്ങളിൽ യൂ ഡി എഫ് ൽ ഉണ്ടായ പ്രശ്നങ്ങങ്ങൾ ഒത്ത്തീർപ്പാക്കി പാലായിലെ യഥാർത്ഥ യൂ ഡി എഫ് കാരെ മൂലയ്ക്കാക്കിയ ജില്ലാ യൂ ഡി എഫ് നേതൃത്വത്തിൻ്റെ അറിവോടും അനുഗ്രഹാശീർവാദത്തോടും കൂടിയാണോ എന്ന് വ്യക്തമാക്കേണ്ടത് ജില്ലാ യു ഡി എഫ് നേതൃത്വമാണ് എന്നും കേരളാകോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി അംഗവും , കേരളാ യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റും ആയ ജിഷോ ചന്ദ്രൻകുന്നേൽ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top