Kerala

സഫലം 55 പ്ലസിൻ്റെ നേതൃത്വത്തിൽ അംഗങ്ങളുടെ സംഗമവും ബോധവൽക്കരണ ക്ലാസും നടത്തി

പാലാ : സഫലം 55 പ്ലസിൻ്റെ നേതൃത്വത്തിൽ അംഗങ്ങളുടെ സംഗമവും ബോധവൽക്കരണ ക്ലാസും നടത്തി.ജോസഫ് എം വീഡൻ അധ്യക്ഷത വഹിച്ചു.എ ഐ യുടെ സ്വാധീനം എന്ന വിഷയത്തിൽ മുൻ ഡെപ്യൂട്ടി കളക്ടർ ജെയിംസ് ജോസഫ് അധികാരത്തിൽ ക്ലാസെടുത്തു.

സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാൻ,പി.എസ് മധുസൂദനൻ,ജോണി പ്ലാത്തോട്ടം,ഉഷാ ശശിധരൻ,മനോജ് പി ജെ,ഐശ്വര്യ മനോജ്, കെ.കെ.സുകുമാരൻ,ആനന്ദ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

അഞ്ചാം ക്ലാസ് മുതൽ പ്രവിത്താനം സെൻറ് മൈക്കിൾസ് സ്കൂളിൽ പഠിക്കുന്ന ഒഡീഷ സ്വദേശിനിയായ പ്ളസ് ടു വിദ്യാർത്ഥി സുമിത്ര റേയെ മെമെന്റോ നൽകി ആദരിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top