Kerala

ജവാനെ മനഃപൂർവം കൊല്ലുന്നു :ജവാന് മതിയായ ചികിത്സ ലഭിക്കാതിരിക്കാൻ സ്വകാര്യ കമ്പനികൾ രംഗത്ത്

തിരുവനന്തപുരം: ജവാന്‍ മദ്യത്തിൻ്റെ ഉത്പാദനം പുനരാരംഭിച്ചില്ല. അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്.

എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടും പരിഹാരമായില്ല. അതേസമയം ജവാന്‍ ശ്രേണിയില്‍ സ്വകാര്യ കമ്പനി വില്‍ക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ചു. കുപ്പി, കേസ്, ലേബല്‍, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ജവാന്‍ ഉല്‍പ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്.

ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായത്. ബെവ്കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.

അതേസമയം സ്വകാര്യ കമ്പനികൾ കോടികളുടെ ലാഭമാണ് കൊയ്യുന്നത്.ജവാന്റെ നിലവാരത്തിലുള്ള റാംമുകൾ നിർലോഭം വിറ്റ് പോകുന്നുണ്ട് .ജവാന്റെ ഉൽപ്പാദനം ഇല്ലെന്നാക്കിയാൽ മാത്രമേ സ്വകാര്യ കമ്പനികളുടെ മദ്യം ചിലവാകുകയുള്ളൂ .അതാണ് ഇപ്പോൾ കേരളമാകെ നടപ്പിലാവുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top