പാലാ: പാലാ ആർ.ഡി.ഒ ആയി പാലാ സ്വദേശി ഷാഹിന രാമകൃഷണൻ ചുമതലയേറ്റു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ഇന്നലെയാണ് സ്ഥാനമേറ്റത്.

പാ ലായിലെ എൺപത്തി ആറാമത് ആർ.ഡി.ഒ യാണ്. 1996-ൽ മീനച്ചിൽ താലൂക്ക് ഓഫീ സിൽ എൽ.ഡി ക്ളാർക്കായി സർവ്വീസിൽ കയറിയ ഷാഹിന പാലാ ആർ.ഡി.ഒ ഓഫീ സിൽ തന്നെ സീനിയർ സൂപ്രണ്ട്, കോട്ടയം ഡെപ്യൂട്ടി കളക്ടർ എന്നീ സ്ഥാനങ്ങളും വ ഹിച്ചിട്ടുണ്ട്.

റിട്ട.ജി.എസ്.ടി ഡെപ്യൂട്ടി കമ്മീ ഷണർ ആണ്ടൂർ കുരുവിനാൽ ഷാരോമ വീട്ടിൽ രാജീവ് നായരുടെ ഭാര്യയാണ്. ധൻബാദ് ഐ.ഐ.ടിയിൽ പി.എച്ച്.ഡി വിദ്യാർഥിനി യായ ദേവു, ബി.ടെക്കിന് ശേഷം കോയമ്പത്തൂരിൽ ഉദ്യോഗസ്ഥ നായ നന്ദു എന്നിവരാണ് മക്കൾ.
