Kerala

ബാങ്കിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഭൂമിയുടെ ഒറിജിനൽ പട്ടയം നഷ്ടപ്പെട്ടത് ഗുരുതരമായ സേവനവൈകല്യവും അശ്രദ്ധയുമാണെന്ന് തൃശൂർ ഉപഭോക്തകോടതി.പരാതിക്കാരിക്ക് 2,50,000 രൂപ നഷ്ടപരിഹാരവും 10,000 കോടതി ചെലവും നൽകാൻ ഉത്തരവിട്ടു

ബാങ്കിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഭൂമിയുടെ ഒറിജിനൽ പട്ടയം നഷ്ടപ്പെട്ടത് ഗുരുതരമായ സേവനവൈകല്യവും അശ്രദ്ധയുമാണെന്ന് തൃശൂർ ഉപഭോക്തകോടതി.പരാതിക്കാരിക്ക് 2,50,000 രൂപ നഷ്ടപരിഹാരവും.10,000 കോടതി ചെലവും നൽകാൻ ഉത്തരവിട്ടു

2014-ൽ പരാതിക്കാരായ സത്യവല്ലിയും മകൻ ശശീന്ദ്രനും ചേർന്ന് Central Bank of India യുടെ താണിക്കുടം ശാഖയിൽ നിന്ന് ₹3 ലക്ഷം കാർഷിക വായ്പ എടുത്തിരുന്നു. വായ്പയ്ക്ക് സുരക്ഷയായി സത്യവല്ലിയുടെ 0.8903 ഹെക്ടർ ഭൂമിയുടെ ഒറിജിനൽ പട്ടയം ബാങ്കിൽ സൂക്ഷിച്ചു.

2018-ൽ അധിക വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോൾ, പട്ടയത്തിന്റെ ഒറിജിനൽ രേഖ ബാങ്കിന്റെ പക്കൽനിന്നും നഷ്ടപ്പെട്ടതായി അറിയിക്കപ്പെട്ടു.പട്ടയം നഷ്ടപ്പെട്ടതിനാൽ ഭൂമി വിൽക്കാനോ, വായ്പയ്ക്ക് ഈടായി നൽകാനോ, യഥാർത്ഥ വിപണിവില ലഭിക്കാനോ കഴിയാതെ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടും ഉണ്ടായതായി ചൂണ്ടിക്കാട്ടി പരാതിക്കാർ ₹20 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് തൃശൂർ ഉപഭോക്ത കോടതിയെ സമീപിച്ചു.

ഉപഭോക്താക്കൾ ഏൽപ്പിക്കുന്ന വിലപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ നിയമപരമായ ബാധ്യതയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വക്താക്കൾക്ക് വായ്പാ കുടിശ്ശിക ഉണ്ടെന്ന കാരണത്താൽ രേഖ നഷ്ടപ്പെട്ടതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാവും എന്ന ബാങ്കിന്റെ വാദത്തെ കമ്മീഷൻ തള്ളിക്കളഞ്ഞു.

വായ്പ പൂർണ്ണമായി തിരിച്ചടച്ചാലും നിലവിൽ ബാങ്കിന് ഒറിജിനൽ പട്ടയം തിരികെ നൽകാൻ സാധിക്കാത്തത് സേവനത്തിൽ വന്ന അപാകതയായി കോടതി കണ്ടെത്തി. ബാങ്കിന്റെ നിരുത്തരവാദിത്തപരമായ പ്രവർത്തി മൂലം ഭൂമി വിൽക്കുന്നതിനും, വായ്പയ്ക്ക് ഈടായി ഉപയോഗിക്കുന്നതിനും, യഥാർത്ഥ വിപണിവില ലഭിക്കുന്നതിനും തടസ്സം നേരിടേണ്ടി വരുമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.ഈ വിഷയത്തിൽ കമ്മീഷൻ State Bank of India v. Amitesh Mazumdar എന്ന ദേശീയ കമ്മീഷന്റെ വിധിയെ ആശ്രയിക്കുകയും ചെയ്തു.
വിധി
ബാങ്കിന്റെ അശ്രദ്ധ സേവനവൈകല്യത്തിന് (Deficiency in Service) തുല്യമാണെന്ന് കണ്ടെത്തി കമ്മീഷൻ പരാതി ഭാഗികമായി അനുവദിച്ചു.
എന്നാൽ ₹20 ലക്ഷം നഷ്ടപരിഹാരാവകാശം തെളിയിക്കുന്ന മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അത് അനുവദിച്ചില്ല.
അതേസമയം, ഒറിജിനൽ പട്ടയം നഷ്ടപ്പെട്ടതിലൂടെ പരാതിക്കാരിക്ക് സാമ്പത്തിക ബുദ്ധിമുട്ടും മാനസിക വേദനയും ഉണ്ടായതായി അംഗീകരിച്ച്:
₹2,50,000 നഷ്ടപരിഹാരം₹10,000 കേസ് ചെലവ് എന്നിവ നൽകാൻ ബാങ്കിന് ഉത്തരവിട്ടു.

ഈ തുകകൾക്ക് വർഷത്തിൽ 9% പലിശ ഈടാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.അതേസമയം, വായ്പാ കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിൽ ഈ വിധി ബാങ്കിനെ തടയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
വിധിയുടെ പ്രാധാന്യംഈ വിധി വ്യക്തമാക്കുന്നത്, വായ്പയ്ക്കായി നിക്ഷേപിച്ച ഒറിജിനൽ ആധാര രേഖകൾ, പട്ടയം, ടൈറ്റിൽ ഡീഡുകൾ എന്നിവ നഷ്ടപ്പെടുന്നത് ബാങ്കിന്റെ ഗുരുതരമായ അശ്രദ്ധയും സേവനവൈകല്യവും ആണെന്നതാണ്. ഉപഭോക്താവിന്റെ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ബാങ്കിനാണ്; രേഖ നഷ്ടപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്നും ഈ വിധി ഉറപ്പാക്കുന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top