ഒരു ഘടക കക്ഷി നേതാവിന്റെ വായിൽ നിന്നും വീണ സംസാരമാണ് മന്ത്രി സ്ഥാനം പോയതെന്ന് മാണി സി കാപ്പൻ .അത് കോൺഗ്രസ് മുതലാക്കി ആ മന്ത്രി സ്ഥാനം അവരെടുത്തു .ആളാരാണെന്നു ഞാൻ പറയുന്നില്ലെന്നും മാധ്യമങ്ങളോട് കാപ്പൻ പറഞ്ഞു .മന്ത്രി സ്ഥാനം നൽകാത്തതിൽ വിഷമമുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടരവർഷം തനിക്കുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.അനൂപ് എന്നെക്കാൾ സീനിയറാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ആദ്യം പരിഗണിച്ചത്. അനൂപ് നാലാം തവണയാണ് എംഎൽഎ ആകുന്നത്. ഞാൻ മൂന്നാം തവണയും. മാത്രമല്ല അനൂപ് മുൻപ് മന്ത്രിയായിട്ടുണ്ട്.
ഞാനും അനൂപും തമ്മിൽ പ്രശ്നങ്ങൾ ഇല്ല. ഞങ്ങൾ കണ്ടിരുന്നു. അനൂപും ഞാനും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. രണ്ടുപേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.രണ്ടര വര്ഷം കഴിഞ്ഞു അനൂപ് രാജി വച്ചില്ലെങ്കിലോ എന്ന് ലേഖകൻ ചോദിച്ചപ്പോൾ അപ്പോൾ പുറത്താക്കാമല്ലോ എന്നായിരുന്നു കാപ്പന്റെ മറുപടി