Kerala

ജോസ് കെ മാണിയെ താറടിച്ചു പ്രമേയം പാസ്സാക്കിയപ്പോൾ തന്നെ ഞങ്ങൾ നോക്കി വച്ചിരുന്നു :ടോബിൻ കെ അലക്സ്

പാലാ നഗര സഭയിൽ  നീതി പുലർന്നിരിക്കുന്നു.. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക്  തിരശീല വീണിരിക്കുന്നു.പാർട്ടിയുടെ പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ എന്ന നിലയിൽ പാർട്ടിയുടെ നിലപാട് ഈ വിഷയത്തിൽ വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു

1- ആവിശ്വാസ ചർച്ച ഞങ്ങൾ കൊണ്ട് വന്നത് നിരന്തരം പാലായിൽ സംഭവിച്ചു കൊണ്ടിരുന്ന ഭരണ സ്തംഭനം ഒന്ന് കൊണ്ട് മാത്രം ആണ്. വികസന അജണ്ട മാറ്റി വെച്ചു കൊണ്ട് സ്വന്തം കുടുംബ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ചിലർ ഇറങ്ങിയപ്പോൾ കൂടെ നിന്ന ആത്മാഭിമാനം ഉള്ള കോൺഗ്രെസ്സ്കാർക്കും പൊള്ളി.അവിശ്വാസം പാസ്സ് ആയി.

2-തിരഞ്ഞെടുപ്പിൽ ജയ പരാജയങ്ങൾ സ്വാഭാവികം ആണ്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം വളരെ അപഹാസ്യമായ ഒരു പ്രമേയം പാസ്സ് ആക്കിയ പുളിക്കക്കണ്ടം  യൂണിറ്റ് പാലായുടെ മഹത്തായ രാഷ്ട്രീയ പാരമ്പര്യതിന്നു കളങ്കം ഏൽപ്പിച്ചപ്പോൾ തന്നെ ഞങ്ങൾ നോക്കി വെച്ചത് ആണ്. ആത്മവിശ്വാസം ആകാം അഹങ്കാരം ആകരുയ്

3- വളഞ്ഞ വഴിയിൽ അധികാരം പിടിക്കാൻ കേരള കോൺഗ്രസ്‌ (എം) പാർട്ടി ഉണ്ടാവില്ല.ചെയർപേഴ്സൺ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി ഉചിതമായ തീരുമാനമാനം  സ്വീകരിക്കും. നിലവിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപിയുമായി കൂടിയാലോചിച്ച ശേഷമാണ് അന്തിമ നിലപാട് സ്വീകരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top