Kottayam

റോയി വെള്ളരിങ്ങാട്ട് മുൻകൈ എടുത്തപ്പോൾ യുവാക്കൾക്ക് വോളിബോൾ കോർട്ട് റെഡി;അതുകണ്ടപ്പോൾ തങ്കച്ചൻ കുന്നുംപുറം നെറ്റും ബോളും  നൽകി ;നാടിൻറെ സ്വപ്നം പൂവണിഞ്ഞപ്പോൾ പഞ്ചായത്തംഗം മണിക്കുട്ടി സന്തോഷിനും ചാരിതാർഥ്യം

പാലാ :എലിവാലി :റബ്ബർ തോട്ടത്തിൽ വോളിബോൾ കളിച്ചു കൊണ്ടിരുന്ന പിള്ളേര് വെറുതെ പഞ്ചായത്ത് മെമ്പറോട് ചോദിച്ചു ഞങ്ങൾക്കൊരു വോളിബോൾ കോർട്ട് ശരിയാക്കി തരാമോ ;പഞ്ചായത്ത് മെമ്പർ മണിക്കുട്ടി ഓക്കേ പറഞ്ഞെങ്കിലും ആശങ്ക ഏറെയായിരുന്നു . .പൊതു പ്രവർത്തകനായ  റോയി വെള്ളരിങ്ങാട്ട് തന്റെ സ്ഥലത്ത് കോർട്ട് നിർമ്മിച്ച് കൊടുത്തു  ;ഇത് കണ്ടപ്പോൾ പഞ്ചായത്തംഗം കൂടിയായ വിസിബ് തങ്കച്ചൻ പന്തും നെറ്റും കൊടുത്തു അങ്ങനെ കോർട്ട്  റെഡി.അങ്ങനെ നാടിൻറെ നന്മകൾ ഒത്തുചേർന്നപ്പോൾ എലിവാലി ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് കളിക്കാനായി വോളിബോൾ കോർട്ട് റെഡിയായി .

അതിന്റെ ഉദ്‌ഘാടനമായിരുന്നു ഇന്നലെ .ജിമ്മി ജോർജിന്റെയും ;ജോസ് ജോർജിന്റെയും ;അബ്ദുൽ റസാക്കിന്റെയും ഒക്കെ കളിക്കളങ്ങളിലെ പ്രകടനങ്ങളെ കുറിച്ചും ,അവർ കടനാട്‌ വന്നിരുന്നു ചായ കുടിച്ചതുമൊക്കെ മുതിർന്നവർ ഓർത്തെടുത്തു .മെമ്പർമാരായ മണിക്കുട്ടി സന്തോഷും ,തങ്കച്ചൻ കുന്നും പുറവും ;പൊതു പ്രവർത്തകനായ റോയി വെള്ളരിങ്ങാട്ടുമൊക്കെ വളരെ സന്തോഷത്തിലായിരുന്നു .

ഉദ്‌ഘാടനത്തിനു വന്ന യുവാക്കൾക്ക് ചായേം കടിയുമൊക്കെ വിളമ്പി കൊടുക്കുമ്പോൾ ചാരിതാർഥ്യത്തിന്റെ ചിരി പൂക്കൾ അവരുടെ മുഖങ്ങളിൽ തത്തി കളിച്ചു .യുവാക്കൾ മദ്യത്തിനും ,മയക്കു മരുന്നിനും അടിമകൾ ആകുമ്പോൾ കായീക രംഗത്ത് അവർക്കു വേറിട്ടൊരു പാഠമാണ് എലിവാലിയിലെ ജനങ്ങൾ സമൂഹത്തിനു കാണിച്ചു നൽകുന്നതെന്ന് തങ്കച്ചൻ കുന്നുംപുറം ഉദ്‌ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു .എലിവാലിയിൽ നിന്നും സംസ്ഥാന കായീക താരങ്ങൾ ഉണ്ടാവണമെന്ന് പഞ്ചായത്ത് മെമ്പർ മണിക്കുട്ടി സന്തോഷും ;റോയി വെള്ളരിങ്ങാട്ടും അഭിപ്രായപ്പെട്ടു .

നാടിൻറെ ആഘോഷങ്ങളിൽ പങ്കാളികളായി സ്ഥലത്ത് വന്നു വാർത്ത റിപ്പോർട്ട് ചെയ്ത കോട്ടയം മീഡിയ ;ഡെയ്‌ലി മലയാളി എന്നെ ഓൺലൈൻ പത്രങ്ങളെ തങ്കച്ചൻ കുന്നുംപുറം സ്ലാഹിച്ചു .ഓൺലൈൻ പത്രങ്ങൾ ഇന്ന് നാടിൻറെ തന്നെ സ്പന്ദനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top