കോട്ടയം: സഭയോടും മേലധ്യക്ഷന്മാരോടും ചേർന്ന് പ്രവർത്തിക്കുന്ന വിശ്വാസി സമൂഹത്തിന്റെ ശബ്ദമായ ദീപിക പത്രത്തെ ആക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സത്യം വിളിച്ചുപറയുന്ന പത്രത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഭീഷണിയുടെ ഭാഗമാണ്. വൈദികരും മെത്രാന്മാരും നിശബ്ദരായി ഇരിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്.

വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ചാനൽ ചർച്ചകളിൽ മതനേതാക്കളെ അധിക്ഷേപിക്കുന്നത് അനുവദിക്കാനാവില്ല. നമ്മുടെ ഐഡന്റിറ്റി സംരക്ഷിക്കാനും സത്യം വിളിച്ചുപറയാനും സഭ എന്നും മുൻപന്തിയിലുണ്ടാകും. രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സഭയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ സധൈര്യം നേരിടുമെന്ന് നേതൃത്വം വ്യക്തമാക്കി.
