Politics

എ ഐ ടി യു സി യുടെ മെയ്‌ദിന റാലി വർണ്ണാഭമായി

പാലാ: ചെണ്ടമേളത്തിന്റെയും മുടിയാട്ടത്തിന്റയും അകമ്പടിയോടെ പാലായിൽ എ ഐ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്ത മെയ്‌ ദിന റാലി നടന്നു. വർണ്ണ ബലൂണുകളും, കൊ ടികളും, മുത്തുക്കു ടകളും റാലിക്ക് കൊഴുപ്പേകി. പാലാ തെക്കേക്കരയിൽ നിന്നും ആരംഭിച്ച റാലി ളാലം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ മെയ്‌ ദിന സന്ദേശം നൽകി.

മണ്ഡലം പ്രസിഡന്റ് അഡ്വ. പയസ് രാമപുരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു. കിസ്സാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, എ ഐ റ്റി യു സി ജില്ല ജോയിന്റ് സെക്രട്ടറി പി കെ ഷാജകുമാർ, കെ എസ് മാധവൻ, കർഷക തൊഴിലാളി ജില്ല പ്രസിഡന്റ് റ്റി ബി ബിജു, മഹിള സംഘം സെക്രട്ടറി അനു ബാബു തോമസ്, പ്രസിഡന്റ് ശ്യാമള ചന്ദ്രൻ, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ജോമോൻ ജോണി,

സെക്രട്ടറി എൻ എസ് സന്തോഷ്‌ കുമാർ, എം റ്റി സജി, സിബി ജോസഫ്, പി കെ രവികുമാർ എന്നിവർ പ്രസംഗിച്ചു. എം കെ ഭാസ്കരൻ, പി എൻ പ്രമോദ്, സിറിയക് തോമസ്, വി വി ഹരികുമാർ, ടോമി മാത്യു, പി അജേഷ്, പി എ മുരളി, കെ എസ് മോഹനൻ, സി റ്റി സജിമോൻ,കെ ബി സന്തോഷ്‌, കെ ബി അജേഷ്, ജോമോൻ ആന്റണി, അശോക്‌ കുമാർ പൂതമന,സലിൻ റ്റി ആർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top