പാലാ രാമപുരം: പ്രസിദ്ധമായ രാമപുരം നാലമ്പല ദർശനം സുഗമമാക്കുന്നതിനായി പി ഡബ്ളിയു ഡി വകുപ്പ് ഉണർന്നു.


അമ്പലം ജംഗ്ഷനിലെയും പൂവക്കുളം ജംഗ്ഷനിലെയും കുഴികൾ അടച്ച് കൊണ്ടാണ് പബ്ളിക് വർക്ക് ഡിപ്പാർട്ട് മെൻ്റ് ഉണർന്ന് പ്രവർത്തിച്ചത്.മാണി സി കാപ്പൻ പി.ഡബ്ളിയു ഡി ഉദ്യോഗസ്ഥർക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നു.
രാമപുരം പഞ്ചായത്ത് ആഫീസ് ഹാളിൽ നേരത്തെ ചേർന്ന യോഗത്തിൽ നാലമ്പല ദർശനം വിജയമാക്കുന്നതിന് പി.ഡബ്ളിയു ഡി അധികൃതരുടെ സത്വര ശ്രദ്ധ എം.എൽ.എ.മാണി സി കാപ്പനും ,രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചനും ക്ഷണിച്ചിരുന്നു.ജോഷി കുമ്പളം ,സൗമ്യ സേവ്യർ ,മത്തച്ചൻ പുതിയിടത്ത് ചാലിൽ ,രജിത ഷിനു, പി.ഡബ്ളിയു ഡി ഉദ്യോഗസ്ഥർ എന്നിവർ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകി

