Kerala

പാലായിലെ വയലുകൾ നികത്തി കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനെതിരെ പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു ജൂലൈ 3 ന്

പാലാ :വെള്ളപ്പൊക്കത്തിൻ്റെ കെടുതികൾ പതിറ്റാണ്ടുകളായി അനുഭവിച്ചു വരുന്നവ രാണ് പാലാക്കാർ. സമീപകാലത്ത് രണ്ട് പ്രളയങ്ങളെ (2018, 2021) അതിജീവിച്ചവ രാണ് നമ്മൾ. ആറും തോടും നിറഞ്ഞു കവിയുമ്പോഴും കടകളിലേക്കും വീടുകളി ലേക്കും കൂടുതൽ ഉയരത്തിൽ വെള്ളം കയറാതെ നിന്നത് ടൗണിൻ്റെ ചുറ്റുപാടുക ളിലുള്ള റോഡിൽ നിന്നും 10-15 അടിയോളം താഴ്‌ചയിൽ നൂറുകണക്കിന് പാടശേ ഖരങ്ങളായി (തണ്ണീർതടങ്ങളിൽ) വെള്ളം നിൽക്കുന്നത് കൊണ്ടാണ്.

അതുകൊ ണ്ടുതന്നെ ഒന്നുരണ്ട് ദിവസംകൊണ്ട് വെള്ളം കയറിയിറങ്ങി പോകുന്ന അവസ്ഥ യാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ പാടശേഖരങ്ങൾ എല്ലാം മണ്ണിട്ട് ഉയർത്തു ന്നത് മൂലവും മണൽ വാരതെ ആറിൻ്റെ അടിത്തട്ട് ഉയർന്ന് വരികയും ചെയ്യുന്നതും വർഷ കാലത്ത് വരുന്ന മഴവെള്ളം സ്റ്റോർ ചെയ്യുവാൻ കഴിയാതെ വെള്ളപ്പൊക്ക സമയത്ത് 10-15 അടി ഉയരത്തിൽ കുടുതലായി വെള്ളം കെട്ടി നിൽക്കുവാനും ഇതുവരെ വെള്ളം കയ റാത്ത വീടുകളിലേക്കും, കടകളിൽ മുമ്പ് മൂന്നുനാല് അടി ഉയരത്തിൽ ആയിരുന്നെ ങ്കിൽ ഇത് മൂലം 10-12 അടി ഉയരത്തിൽ വെള്ളം കയറുന്നതിനും ടൗൺ റോഡ് നിര പ്പിലുള്ള കടകൾ മുങ്ങിപ്പോകുന്നതിന് വരെ ഇടയാകുന്നതാണ്. ഇതുമൂലം വളരെ യധികം ദുരിതങ്ങളും ധനനഷ്‌ടവും സംഭവിക്കും.

ചിലരുടെ സ്ഥാപിത താത്‌പര്യങ്ങൾക്കായി 2008-ലെ തണ്ണീർത്തട നിയമങ്ങളെ മാറ്റിമറിച്ചുകൊണ്ട് നടത്തുന്ന ഇത്തരം കരിനിയമങ്ങൾ പ്രകൃതിയേയും, സുരക്ഷി തമായി ജീവിക്കുവാനുള്ള മനുഷ്യാവകാശങ്ങളേയും ഇല്ലായ്‌മ ചെയ്യുകയാണ് ഭരണാധികാരികൾ.

തലമുറകളായി പാലാ ടൗണിലും പരിസര പ്രദേശങ്ങളിലുമായി തൊഴിൽ ചെയ്തും താമസിച്ചും കഷ്ടത അനുഭവിച്ചും കഴിയുന്ന അനേകരുണ്ടിവിടെ വരാൻ പോകുന്ന ഈ ഭവിഷ്യത്തുകൾക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരും നാടിനെ സ്നേഹിക്കുന്നവരും ഈ കരിനിയമങ്ങൾക്കെതിരെ രംഗത്ത് വരണമെന്നും ജൂലൈ മൂന്നാം തീയതി പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ പാലാ ടോംസ് ചേമ്പറിൽ നടക്കുന്ന സംവാദ സദസ്സിൽ പങ്കെടുക്കണമെന്നും അഭ്യർത്ഥിക്കുകയാണ് . ഈ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്ക ണമെന്നും തുടർനടപടികൾ സ്വീകരിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണ മെന്നും അഭ്യർത്ഥിക്കുന്നു.മീഡിയാ അക്കാദമിയിൽ നടന്ന യോഗത്തിൽ ജോയി കളരിക്കൽ ;ജയേഷ് പി ജോർജ് ;ജോയി പുളിക്കപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top