
പാലാ: സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാനുസരണം നടപ്പിലാക്കുന്ന ചങ്ങാതിക്കൊരു തൈy പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാനവും ലഹരി വിരുദ്ധ ദിനവും സംയുക്തമായി ആചരിച്ചു.നൂറു കണക്കിന് കുരുന്ന് വിദ്യാർത്ഥികൾ വൃക്ഷതൈകളുമായി വന്ന് തങ്ങളുടെ ചങ്ങാതിമാർക്ക് കൈമാറിയ കാഴ്ച വേറിട്ട അനുഭവമായി.സ്കൂൾ ഹെഡ്മാസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബി ജി ജോജോ ഉദ്ഘാടനം ചെയ്തു.

സബ് ഇൻസ്പെക്ടർ തോമസ് സെബാസ്റ്റ്യൻ ലഹരിവിരുദ്ധ സന്ദേശം നൽകി.അസി. സബ് ഇൻസ്പെക്ടർ അനൂപ് വിജേഷ് നായർ, പി റ്റി.എ പ്രസിഡൻറ് ജോഷിബ ജയിംസ് അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ ,സി.ലിജി, ലീജാമാത്യു, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, ജോളി മോൾ തോമസ് ,അനു മെറിൻ അഗസ്റ്റിൻ, ടെസിൻ മാത്യു,അമൽ കുര്യൻ എന്നിവർ പ്രസംഗിച്ചു.

