- കോട്ടയം: മാരക ലഹരിയായ എം.ഡി.എം.എ യുമായി യുവാക്കളെ അറസ്റ്റ് ചെയ്തു.
- സനീഷ് AGE 38 S/O സണ്ണി , കാരിവേലി പറമ്പിൽ , ഇരവിമംഗലം മാഞ്ഞൂർ , 2. അനൂപ് AGE 30 / 25 മുളക്കൽ വീട് , ഉണ്ണി ഈശോ പള്ളി ഭാഗം , ആർപ്പൂക്കര വില്ലേജ് ,3. നൗഫൽ S/o നാസർ, തടത്തിൽ പറമ്പിൽ ആർപ്പൂക്കര , കോട്ടയം എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് A IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമും ഗാന്ധിനഗർ പോലീസും ചേർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉണ്ണി ഈശോ പള്ളിക്ക് സമീപം വച്ച് നിരോധിത മയക്കു മരുന്ന് ഇനത്തിൽ പെട്ട MDMA വിൽപ്പന നടത്തി വന്നിരുന്ന മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 04.18 ഗ്രാം നിരോധിത രാസലഹരിയായ MDMA കണ്ടെടുത്തു.കേസ് രജിസ്റ്റർ ചെയ്ത് ബഹു. കോട്ടയം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – II മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസ് ഓഫ് ടീമിനൊപ്പം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ IP SHO ശ്രീജിത്ത് T, SI അനുരാജ് MH, SCPO മാരായ ദിലീപ് വർമ, രഞ്ജിത്ത് T R, CPO മാരായ അനൂപ്,ശ്രീനിഷ് തങ്കപ്പൻ, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

