ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു പാത്താമുട്ടം സ്വദേശിയായ മോനി പൗലോസ് വയസ്സ് 62 എന്നയാളിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. എബ്രഹാം വർഗീസ്
Age 60/25
S/o വർഗീസ്
കല്ലുപാലത്തിങ്കൽ വീട്
ചെങ്ങാരൂർ ഭാഗം
കുന്നന്താനം P O
മല്ലപ്പള്ളി
പത്തനംതിട്ട എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിലെ ഒന്നാംപ്രതിയായ തൃശ്ശൂർ ജില്ലയിൽ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ജോസഫ് മകൻ ജോയ് ടി ജെ വയസ്സ് 50 നെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ചിങ്ങവനം എസ് എച്ച് ഓ ശ്രീ വി എസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിഷ്ണു,
സജി എം പി സിപിഒ മാരായ സിറാജുദ്ദീൻ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


