Kottayam

ജെസിഐ ഇന്ത്യ സോൺ 22 ന്റെ അർദ്ധ വാർഷിക സമ്മേളനം – തരംഗ് 2025 ജൂൺ 28 ന് ഏറ്റുമാനൂരിൽ

 

ജെ സി ഐ പാലാ സൈലോഗ്സി ന്റെ നേതൃത്വത്തിൽ ജെസിഐ ഇന്ത്യ സോൺ 22 വിന്റെ അർദ്ധ വാർഷിക സമ്മേളനം തരംഗ് 2025 ജൂൺ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ഏറ്റുമാനൂർ തെള്ളകത്തുള്ള സാൻജോസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും.

സഹകരണ, രജിസ്ട്രെഷൻ, ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ ജെസിഐ ഇന്ത്യ സോൺ 22 പ്രസിഡന്റ് എയ്സ്വിൻ അഗസ്റ്റിൻ, സോൺ വൈസ് പ്രസിഡന്റ് ഡോ ജോസ് എബി, സോൺ ഡയറക്ടർ ശ്യാം മോഹൻ, സോൺ സെക്രട്ടറി ജാൻസ് ആന്റണി, ജെ.സി.ഐ പാലാ സൈലോഗ്സ് പ്രസിഡന്റ് ഡോ മനോജ്‌ ജോൺസൻ എന്നിവർക്കൊപ്പം മറ്റു സോൺ ഭാരവാഹികളും ജെസിഐ സംഘടനയിലെ മുൻ നേതാക്കളും,

കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എന്നീ ജില്ലകളിലും ഇടുക്കിയിലെ ചില ഭാഗങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന വിവിധ ജെസിഐ ഘടകങ്ങളിലെആയിരത്തോളം അംഗങ്ങളും പങ്കെടുക്കും.കഴിഞ്ഞ ആറുമാസക്കാലത്തെ ജെസിഐ ഘടകങ്ങളുടെ പ്രവർത്തന മികവുകൾക്ക് അവാർഡുകളും പുരസ്‌കാരങ്ങളും യോഗത്തിൽ വിതരണം ചെയ്യും. വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top