
കോട്ടയം: ജൂണ് 21 സ്ഥാപക ദിനം എസ്ഡിപിഐ വിപുലമായി ആഘോഷിച്ചു. രാവിലെ ബ്രാഞ്ച് തലങ്ങളിൽ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സേവന പ്രവർത്തനങ്ങളും നടത്തുക ആയിരുന്നു.

പരിസര ശുചീകരണം, തോട് വൃത്തിയാക്കൽ, റോഡിലെ കുഴികൾ അടയ്ക്കൽ, പ്രകൃതിക്ഷോഭത്തിൽ ഒടിഞ്ഞുവീണ മരങ്ങൾ മുറിച്ചു നീക്കൽ, അംഗനവാടി കുട്ടികൾക്ക് മധുര വിതരണം, വൃദ്ധസദനങ്ങൾ സന്ദർശനം, രോഗികളെ സന്ദർശിച്ച് സാന്ത്വനം നൽകൽ, ബ്ലഡ് ഡൊണേഷൻ എന്നിവ ഉൾപ്പെടെ നടത്തുക ആയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന രക്തദാന പരിപാടി സംസ്ഥാന സമിതിയംഗം അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജന. സെക്രട്ടറി നിസാം ഇത്തിപ്പുഴ, വൈസ് പ്രസിഡന്റുമാരായ യു. നവാസ്, അൽത്താഫ് ഹസൻ എന്നിവർ ഉൾപ്പെടെയുള്ളവർ രക്തദാന പരിപാടിയിൽ പങ്കാളികൾ ആയി.കൂടാതെ നാട്ടിലെ പൗര പ്രമുഖർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ, അധ്യാപകർ, സൈനികർ തുടങ്ങിയവരെ ആദരിച്ചു.

