Kerala

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കും : ജോസ് കെ.മാണി

കോട്ടയം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരള യൂത്ത്ഫ്രണ്ട് എം 55-ാം ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് കേരള കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള മുഴുവന്‍ നേതാക്കളും യൂത്ത് ഫ്രണ്ടില്‍ നിന്ന് എത്തിയവരാണ്. ഇവരാണ് പാര്‍ട്ടിയുടെ ഇന്നത്തെ കരുത്ത്. പാര്‍ട്ടിയെ ഓരോ കാലഘട്ടത്തിലും മുന്നോട്ട് നയിക്കേണ്ടത് യുവജനങ്ങളാണ്. വനമേഖലയിലെ പ്രശ്നങ്ങളില്‍ സാധാരക്കാരായ കര്‍ഷകര്‍ക്ക് വേണ്ടി നിലപാട് എടുത്ത് മുന്നില്‍ നിന്നത് കേരള കോണ്‍ഗ്രസ് എമ്മും യൂത്ത് ഫ്രണ്ടുമാണ്. നെല്‍കര്‍ഷക വിഷയത്തില്‍ അടക്കം യൂത്ത് ഫ്രണ്ട് നടത്തിയ പോരാട്ടങ്ങള്‍ സമൂഹത്തിലുണ്ട്. പാര്‍ട്ടിയെയും സമൂഹത്തെയും ഭാവിയില്‍ നയിക്കാന്‍ ഓരോ യൂത്ത് ഫ്രണ്ട് നേതാവിനും ഇത്തരം പോരാട്ടങ്ങള്‍ കരുത്ത് പകരുമെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.

തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും, കേരള യൂത്ത്ഫ്രണ്ട് എം 55-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേക്ക് മുറിക്കുകയും ചെയ്തു. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ തോമസ് ചഴികാടന്‍, കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ: എന്‍ ജയരാജ്,അഡ്വ: ജോബ് മൈക്കില്‍ എംഎല്‍എ,കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡോ: സ്റ്റീഫന്‍ ജോര്‍ജ്,

അഡ്വ: അലക്സ് കോഴിമല,കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ: ലോപ്പസ് മാത്യു, വിജി എം തോമസ്, സാജന്‍ തൊടുക, കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ആല്‍വിന്‍ ജോര്‍ജ്,മിഥുലജ് മുഹമ്മദ്, ടോബി തൈപ്പറമ്പില്‍, ജെസല്‍ വര്‍ഗീസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് അയ്യപ്പന്‍പിള്ള,ജോജി പി തോമസ്, സംസ്ഥാന ഐ ടി കോര്‍ഡിനേറ്റര്‍ സനീഷ് ഇ റ്റി, സംസ്ഥാന സര്‍ഗവേദി കണ്‍വീനര്‍മാരായ അജേഷ് കുമാര്‍, ഷിജോ ഗോപാലന്‍ ജില്ലാ പ്രസിഡന്റുമാരായ ഡിനു ചാക്കോ, ജോമോന്‍ പൊടിപാറ, മാത്യു നൈനാന്‍, വര്‍ഗീസ് ആന്റണി, ജോഷ്വ രാജു എന്നിവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top