പാലാ :വികസന കാര്യത്തിൽ രാഷ്ട്രീയ വിരോധം പാടില്ലെന്നുള്ള പിണറായി വിജയന്റെ നിലപാടിനെതിരെ മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട്.ബഹിഷ്ക്കരണാഹ്വാനം ജനം പുശ്ചിച്ചു തള്ളി ;പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അടുത്ത നിലയും ഉടൻ നിർമ്മിക്കുമെന്ന് മാണി സി കാപ്പന്റെ പ്രഖ്യാപനം നിറഞ്ഞ കൈയ്യടിയോടെ ജനങ്ങൾ സ്വാഗതം ചെയ്തപ്പോൾ അത് മീനച്ചിൽ ഭരണ കർത്താക്കൾക്കെതിരെയുള്ള ജനകീയ താക്കീതായി മാറി .

മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കിഴപറയാര് പ്രാഥമീക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർമ്മാണ ജോലികൾ പൂർത്തിയായിട്ടും നീട്ടി കൊണ്ട് പോകുവാൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റും ഏതാനും പാർശ്വ വർത്തികളും മാസങ്ങളായി സൃഗാല തന്ത്രമാണ് പ്രയോഗിച്ചിരുന്നത് .ഏതാനും നാളുകൾ കഴിഞ്ഞാൽ അടുത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ തെരെഞ്ഞെടുപ്പ് ചട്ടത്തിൽ കുറുക്കി ഉദ്‌ഘാടനം നീട്ടി വയ്ക്കുകയായിരുന്നു തന്ത്രമെന്ന് മനസിലാക്കിയ യു ഡി എഫ് മീനച്ചിൽ നേതൃത്വം ഉദ്‌ഘാടനം പെട്ടെന്നാക്കുകയായിരുന്നു .

കളി പാളിയെന്ന് മനസിലാക്കിയ മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് എൽ ഡി എഫ് ഈ ഉദ്‌ഘാടനം ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്‌തെങ്കിലും കനത്ത മിഥുന പെയ്ത്തിനെയും തൃണ വൽഗണിച്ച് വനിതകൾ അടക്കമുള്ള ജന സഞ്ചയം ഒഴുകിയെത്തുകയായിരുന്നു .എന്നാൽ സിപിഎം ,സിപിഐ കക്ഷികൾ ഈ ആഹ്വാനത്തോട് യോജിച്ചിരുന്നില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത് .അവരുടെ അനുഭാവികളും ഉദ്‌ഘാടനത്തിൽ പങ്കെടുത്തു .മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ബഹിഷ്‌കരണ ആഹ്വാനം ജനം തള്ളി കളഞ്ഞതിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ മാണി സി കാപ്പന്റെ പാർട്ടിയായ കെ ഡി പി യുടെ ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത് അവർ പിള്ളേരല്ലേ എന്ന പറയാനാ എന്നായിരുന്നു .
ആശുപത്രി ജീവനക്കാരും ഹാപ്പി മൂഡിലായിരുന്നു .മെഡിക്കൽ ആഫീസർ ജോസ്‌നി ഡാനിയേലിന്റെ അഭ്യർത്ഥന മാനിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അടുത്ത നില ഉടൻ നിർമ്മിക്കുമെന്ന് എം എൽ എ യുടെ മറുപടിയിൽ ആശുപത്രി ജീവനക്കാരും ആഹ്ളാദ ചിത്തരാണ്.അവർ മധുര പലഹാരം വിളമ്പി അത് ആഘോഷിക്കുകയും ചെയ്തു .രാജൻ കൊല്ലമ്പറമ്പിൽ;ഷിബു പൂവേലി;നളിനി ശ്രീധരൻ ;ബേബി ഈറ്റത്തോട്ട് ; സതീഷ് ചൊള്ളാനി ;കെ സി നായർ ;ജോർജ് പുളിങ്കാട് ;പ്രേംജിത്ത് എർത്തയിൽ;എൻ സുരേഷ് നാടുവിലേടത്ത് ;ബോബി ഇടപ്പടിയിൽ ;ഡയസ് സെബാസ്റ്റിയൻ ;മേഴ്സിക്കുട്ടി കുര്യാക്കോസ് ;വിൻസെന്റ് കണ്ടത്തിൽ തുടങ്ങിയവർ ജീവനക്കാരുടെ സന്തോഷത്തിൽ പങ്ക് ചേർന്നു.

