പാലാ :കടനാട് പഞ്ചായത്തിൽ മങ്കമാർ തമ്മിലുള്ള അങ്കം മുറുകുന്നു:മാണി ഗ്രൂപ്പ് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജോസഫ് ഗ്രൂപ്പ് വനിതാ മെമ്പറുടെ ഏകാംഗ ധർണ്ണ സമരം നടന്നു .ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് പഞ്ചായത്ത് ഓഫിസിന് മുൻപിൽ ജോസഫ് ഗ്രൂപ്പ് മെമ്പർ റീത്താമ്മ ജോർജ് കസേരയിട്ട് കുത്തിയിരുപ്പ് സമരം നടത്തിയത് .

തന്റെ വാർഡായ പതിനാലാം വാർഡിൽ എം സി എഫ് സ്ഥാപിച്ചത് താൻ അറിയാതെ ആണെന്നും ;അതൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൊണ്ട് പോയി വച്ചതു താൻ മുൻകൈ എടുത്താണെന്നും പറഞ്ഞു സ്വകാര്യ വ്യക്തി തനിക്കെതിരെ പത്ര വാർത്ത ചമച്ചെന്നും .വിവാദമായപ്പോൾ എം സി എഫ് താൻ പോലുമറിയാതെ എടുത്തു കൊണ്ട് പോയെന്നും ഇതിന്റെ പിറകിൽ പ്രസിഡണ്ട് ജിജി തമ്പിയുടെ വൈര്യ നിര്യാതന ബുദ്ധിയാണെന്നും ആരോപിച്ചായിരുന്നു ഏകാംഗ ധർണ്ണ .

എന്നാൽ ഇതൊരു നാടകമാണെന്നും;തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനറൽ സീറ്റിൽ മത്സരിക്കുവാനുള്ള റീത്താമ്മയുടെ അടവ് തന്ത്രങ്ങളാണ് ഇതിന്റെ പിന്നിലുള്ളതെന്നുമാണ് കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി അഭിപ്രായപ്പെട്ടത് .ജിജി തമ്പി തന്നെ കായീകമായി ആക്രമിക്കുവാൻ കൊട്ടേഷൻ കൊടുക്കാൻ സാധ്യതയുണ്ടെന്ന് റീത്താമ്മ ആരോപിച്ചപ്പോൾ ;എന്നെ ഉപദ്രവിക്കാതിരുന്നാൽ മതിയെന്നാണ് ജിജി തമ്പി പ്രതികരിച്ചത് .
https://www.facebook.com/share/v/1BdjmfYorg/
എന്റെ ജീവിതത്തിൽ ഇത്രയുമൊരു ദുഷ്ട സ്ത്രീയെ ഞാൻ കണ്ടിട്ടില്ലെന്നു റീത്താമ്മ ജോർജ് ആരോപിച്ചപ്പോൾ ;താൻ കഴിഞ്ഞ 20 കൊല്ലമായി പൊതു രംഗത്ത് പ്രവർത്തിക്കുന്നു തന്നെ ജനങ്ങൾക്ക് അറിയാമെന്നാണ് ജിജി തമ്പി കോട്ടയം മീഡിയയോട് പ്രതികരിച്ചത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

