Kerala

ചങ്ങനാശ്ശേരി ടൗണിലെ MDMA വിൽപ്പനക്കാരനും കുളത്തൂർമൂഴിയിലെ അനധികൃത മദ്യ വില്ലനക്കാരനും എക്സൈസ് പിടിയിൽ

 

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി റേഞ്ച് പരിധിയിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ്. കെ യുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിശോധനകളിൽ മാരക രാസലഹരിയായ MDMA യുമായി ചങ്ങനാശ്ശേരി ടൗണിലെ പുഴവാത് കരയിൽ വാലുമേൽ വീട്ടിൽ ഗൗതം കൃഷ്ണനെയും തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് പനം പാതിക്കൽ വീട്ടിൽ പ്രണവ് പ്രശോബിനെയും 158 മില്ലിഗ്രാം MDMA യും ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി. പ്രതികൾ. സഞ്ചരിച്ച കരിസ്മ സ്പോർട്സ് ബൈക്കും സാംസം ങ് ഫോണും ;ഐ ഫോണും കോടതിയിൽ ഹാജരാക്കി.

വെള്ളാവൂർ പഞ്ചായത്തിൽ കള്ള് ഷാപ്പുകൾ അടഞ്ഞു കിടന്നത് മുതലെടുത്ത് അനധികൃതമായി മദ്യവില്പന നടത്തി വന്നിരുന്ന കുളത്തൂർമൂഴി -പ്രയാർ കോഴിക്കൂട്ടുങ്കൽ വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ഷാജിയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പ്രതിയുടെ പക്കൽ നിന്നം വില്പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റർ മദ്യവും കണ്ടെടുത്തു. കോടതിയിൽ ഹാജരാകിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പക്ടർക്കൊപ്പം ; രാജീവ് K എക്സൈസ് ഇൻസ്പക്ടർ (ഗ്രേഡ്), അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ RK രാജീവ്, ആൻ്റണി മാത്യൂ, ഉണ്ണികൃഷ്ണൻ AS, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷിജു . S, രാജേഷ് R,സന്തോഷ് T , സിവിൽ എക്സൈസ് ഓഫീസർമാരായ ലാലു തങ്കച്ചൻ, രതിഷ്. K. നാണു പ്രവീൺ കുമാർ, അജിത്ത് . S, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷീബ. B. , സോണിയ PV എന്നിവർ പങ്കെടുത്തു.

2025 ലെ ആറ് മാസ കാലയളവിൽ ചങ്ങനാശ്ശേരി റേഞ്ച് പരിധിയിൽ 101 കഞ്ചാവ് മയക്കുമരുന്നു കേസുകളും 106 അബ്കാരി കേസുകളും, 86 നിരോധിത പുകയില കേസുകളും കണ്ടെടുത്തു. ക്രമാധിതമായിവർദ്ധിച്ചു വരുന്ന കഞ്ചാവ് രാസലഹരി കേസുകളുടെ അടിസ്ഥാനത്തിൽ സ്കൂൾ, കോളേജ് പരിസരങ്ങളിലെ പരിശോധനകളും രാത്രി ക്കാല വാഹന പരിശോധനകളും കർശ്ശനമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് കെ അറിയിച്ചു. അബ്കാരി നർക്കോട്ടിക് കുറ്റ കൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി അറിയിക്കാം.

ചങ്ങനാശ്ശേരി റേഞ്ച് ഓഫീസ് നമ്പർ : 04812423141; എക്സൈസ് ഇൻസ്പെക്ടർ:
9400069516
നമ്പരിലും വിളിച്ച് അറിയിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top