Entertainment

അമ്മ ഭരണസമിതി പിരിച്ചുവിടണം: മല്ലികാ സുകുമാരന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍.

ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയിരിക്കുകയാണെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളായിരുന്നു ടിനി ടോം എന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. അന്‍സിബയുടെ ആരോപണത്തില്‍ നീനാ കുറുപ്പ് തെളിവ് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുമ്പോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തുറന്ന് പറയണം. അമ്മയില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മല്ലികാ സുകുമാരന്‍ തുറന്നടിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top