Kerala

നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടും: പി.ജെ.ജോസഫ്

പന്നിമറ്റം:നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ.ജോസഫ്എംഎൽ എ പറഞ്ഞു.

സർക്കാരിന്റെ സാമ്പത്തിക ഭദ്രതയില്ലായ്മയും , ധൂർത്തും അഴിമതിയുമെല്ലാം ചർച്ചാവിഷയമാകുന്ന തെരെഞ്ഞെടുപ്പാണ് നടക്കുന്നത്. വന്യജീവി ആക്രമണവും വനം വകുപ്പിന്റെ കെടുകാര്യസ്ഥതയും തെരെഞ്ഞെടുപ്പിൽ പ്രതിഭലിക്കും. ന്യായമായ ആവശ്യങ്ങൾക്കായി സമരമുഖത്തു വന്ന ആശ വർക്കർമാർ, പി.എസ് സി റാങ്ക് ഹോൾഡേഴ്സ് തുടങ്ങിയവരെ ആക്ഷേപിക്കുന്ന ഭരണ ധാർഷ്ട്യത്തിനുള്ള മറുപടിയായിരിക്കും തെരെഞ്ഞെടുപ്പ് ഫലമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസ്സ് വെള്ളിയാമറ്റം മണ്ഡലം കൺവെൻഷൻ പന്നിമറ്റത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആദ്യകാല പാർട്ടി പ്രവർത്തകരെ ആദരിക്കലും വിദ്യഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കലും പി.ജെ.ജോസഫ് എം എൽ എ നിർവ്വഹിച്ചു.

ഭൂപതിവ് വിഷയത്തിൽ പ്രശ്നപരിഹാരത്തിന് വ്യക്തതയില്ലാത്ത സർക്കാർ ജില്ലയിൽ തുടർച്ചയായി പട്ടയ വിതരണ നടപടികൾ തടസ്സപ്പെടുത്തിയ തായും മുഖ്യപ്രഭാഷണം നടത്തി പാർട്ടിഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു.
കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റെജി ഓടയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽപ്രൊഫ.എം.ജെ.ജേക്കബ്ബ്, അപു ജോൺ ജോസഫ് , പ്രൊഫ. ഷീലാ സ്റ്റീഫൻ, എം.മോനിച്ചൻ , ബ്ലെയിസ് ജി.വാഴയിൽ, ടോമി കാവാലം, ക്ലമന്റ് ഇമ്മാനുവൽ, ജോൺസ് ജോർജ്ജ് കുന്നപ്പള്ളിയിൽ, ജോസ് മാത്യൂ , പ്രദീപ് ആക്കപ്പറമ്പിൽ, ജെസ്റ്റിൻ ചെമ്പകത്തിനാൽ, ഷേർളി അഗസ്റ്റിൻ, മർട്ടിൽ മാത്യൂ , വി.സി.ജോസഫ് വലിയകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top