Kottayam

രാമപുരത്ത് കടയിൽ അതിക്രമിച്ച് കയറി കട ഉടമസ്ഥനെ മർദ്ദിച്ചു, തടയാൻ എത്തിയ സുഹൃത്തിനെ മർദ്ധിക്കുകയും, വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

പാലാ: രാമപുരത്ത് വ്യാപാരികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ്  പിടിയിൽ.രാമപുരം ബസാർ പരവൻകുന്ന് ഭാഗത്ത് മാങ്കുഴിച്ചാൽ വീട്ടിൽ അമൽ വിനോദ് (24 വയസ്സ് )നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.


ഇന്നലെ (13-06-2025)രാത്രിയോടെ രാമപുരം കൊണ്ടാട് സ്വദേശി ബെൻസായിയുടെ രാമപുരത്തുള്ള കടയിൽ അതിക്രമിച്ചു കയറിയ പ്രതി കടയുടമയെ ഇടിക്കുകയും ചവിട്ടുകയും ചെയ്ത് കടയിലിരുന്ന കത്തിയെടുത്ത് വെട്ടാൻ ശ്രമിക്കുന്നത് കണ്ട്, തടയാൻ ചെന്ന തൊട്ടടുത്ത കടയുടമയായ സുഹൃത്തിനെ കത്തികൊണ്ട് കഴുത്തിനു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി അമൽ
വാകത്താനം,

പൊൻകുന്നം, പാലാ, മണിമല, രാമപുരം, കറുകച്ചാൽ, മണർകാട്.(Ktm)
കീഴ്വായ്പൂർ (pta)
നെടുമങ്ങാട് ചിറയൻകീഴ് ( tvm) തൊടുപുഴ(idki)
എന്നീ സ്റ്റേഷനുകളിലായി അടിപിടി കൊലപാതകശ്രമം മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. നരഹത്യാശ്രമത്തിന് കേസെടുത്തു രാമപുരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top