Kerala

മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടത്തി

 

പാലാ :കൊഴുവനാൽ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൻ്റെയും കൊഴുവനാൽ എസ് എം വൈ എംൻ്റെയും നേതൃത്വത്തിൽ ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും കൊഴുവനാലിൽ നടത്തി.

കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളി സൺഡേ സ്കൂൾ ഹാളിൽ ഫൊറോനാ വികാരി റവ.ഫാ. ജോസ് നെല്ലിക്കത്തെരുവിൽ അദ്ധ്യക്ഷതയിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. എസ് എം വൈ എം ഫൊറോനാ ഡയറക്ടർ ഫാ. ജെയിംസ് ആണ്ടാശ്ശേരി രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഫോറം ഡയറ്കടർ ബോർഡ് മെമ്പർ അരുൺ പോൾ, എസ് എം വൈ എം ആനിമേറ്റർ ആൽബിൻ ജോസഫ്, പ്രസിഡൻ്റ് ജോമൽ ജോജി , സെക്രട്ടറി ജിൽസ് ജോബി, ഡോക്ടർ ജോജി ആലുങ്കൽ, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ അനിലിറ്റ് എസ് എച്ച്, സേറാ തെരേസ് ജോസഫ്, എയ്ഞ്ചൽ മരിയ എബി, എയ്ജിൻ എബി, റ്റോണി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പ് നയിച്ചത് ലയൺസ് – എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് കോട്ടയം ആണ്. മെഗാ രക്തദാന ക്യാമ്പിൽ മാതാപിതാക്കളും സഹോദരങ്ങളും അമ്മയും മകനും ഒരുമിച്ച് വന്ന് രക്തം ദാനം ചെയ്തത് ശ്രദ്ധേയമായി. അൻപതോളം പേർ രക്തം ദാനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവരിൽ മിക്കവരുടേയും ആദ്യ രക്തദാനവുമായിരുന്നു എന്ന പ്രത്യേകതയും ഈ ക്യാമ്പിനുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top