അപകടകരമായ നിലയിൽ പുങ്കം പാലത്തിനു സമീപം നിന്ന വൻ മരം കടപുഴകി റോഡിലേക്ക് വീണു.കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് ബൈപ്പാസിലാണ് മരം വീണത്. വളരെയധികം വാഹന തിരക്കുള്ള ഈ റോഡിൽ ഇതോടെ ഗതാഗത തടസ്സപ്പെട്ടു.

മഴയെ തുടർന്ന് ചുങ്കം പാലത്തിന് സമീപം നിന്ന കുറ്റൻ വാക മരമാണ് രാവിലെ കടപുഴകി വീണത് കോട്ടയത്ത് നിന്നും ഫയര്ഫോഴ്സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

