പാലാ: മോനിപ്പള്ളിയിൽ പെരുമ്പാമ്പ് ആടിനെ വിഴുങ്ങി.ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മോനിപ്പള്ളി വിലങ്ങാപ്പാറ തോടിനോട് ചേർന്ന് സിജി, കൊഴാനാം തടത്തിൽ എന്നയാളുടെ ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്


ആടിൻ്റെ നിലവിളി ശബ്ദം കേട്ട് ആളുകൾ ഓടികൂടിയപ്പോൾ പാമ്പ് ആടിനെ ഛർദ്ദിച്ച ശേഷം തോട്ടിലെക്ക് കടന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ. എം തങ്കച്ചൻ കോട്ടയം മീഡിയയോട് പറഞ്ഞു.
ഈ ഭാഗത്ത് ഇതിന് മുമ്പ് പെരുമ്പാമ്പ് ശല്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

