Kerala

ചുറ്റുമുള്ളവരിലേക്ക് ദൃഷ്ടി അയക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ:ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ്

 

പ്രവിത്താനം : ധാർമികതയിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ ഉന്നത വിജയം കരസ്ഥമാക്കുന്ന വ്യക്തികൾ പൂർണ്ണതയിലേക്കുള്ള യാത്രയിൽ ആണെന്നും അവർ ചുറ്റുമുള്ളവരിലേക്ക് തങ്ങളുടെ കണ്ണുകൾ പായിക്കുമ്പോൾ യഥാർത്ഥ മനുഷ്യരായി തീരുന്നുവെന്നും കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐ.എ.എസ്. അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ 2025- ൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി.,പ്ലസ് ടു, പ്ലസ് വൺ,എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു.

സ്കൂൾ മാനേജർ വെരി റവ. ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപതയുടെ മുഖ്യ വികാരി ജനറൽ മോൺ. ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രവിത്താനം പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലാ രൂപതയ്ക്ക് ആകെ അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സനാതന ധാർമിക മൂല്യങ്ങൾ പകർന്ന് പ്രായോഗിക ജീവിതത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതാണ് രൂപതയുടെ വിദ്യാഭ്യാസ നയം എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി കൊല്ലിയിൽ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, മുൻ ഹെഡ്മാസ്റ്റർ അജി വി.ജെ.,

പി.ടി.എ. പ്രസിഡന്റ് ജിസ്‌മോൻ ജോസ്, എം.പി.ടി.എപ്രസിഡന്റ്‌ ജാൻസി ജോസഫ്, അധ്യാപക പ്രതിനിധികളായ ജോബി ടി. ടി., ജോജിമോൻ ജോസ്, വിദ്യാർത്ഥി പ്രതിനിധികളായ സാനിയ ജോസഫ്, ദിയ എസ്. പാലമറ്റം എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top