Kerala

കേൾവിശക്തി കുറവായ വയോധികയായ സ്ത്രീയുടെ മാല സ്‌കൂട്ടറിൽ എത്തി പൊട്ടിച്ചെടുത്ത പ്രതികളെ തൃക്കൊടിത്താനം പോലീസ് പിടികൂടി

തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് താമസിക്കുന്ന 83 വയസ്സുള്ള മേരിക്കുട്ടി മാത്യു എന്ന സ്ത്രീയുടെ മാലയാണ് പറിച്ചു കൊണ്ടുപോയത്. വീട്ടിൽ വച്ചിരിക്കുന്ന വിറക് എടുക്കാൻ എന്ന് പറഞ്ഞ് ഗേറ്റിനടുത്ത് എത്തിയ ആൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ചെവി കേൾക്കാൻ വയ്യാത്ത മേരിക്കുട്ടി ഗേറ്റിന് അടുത്തേക്ക് ചെല്ലുന്ന സമയം മാല പറിച്ചുകൊണ്ട് പോയതായിട്ടാണ് പരാതി ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്‌ടർ എംജെ അരുൺ സബ് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സമീപത്തു നിന്നും 20 ഓളം സിസിടിവികൾ കേന്ദ്രീകരിച്ചും അടുത്തുള്ള സാമൂഹിക വിരുദ്ധരെ കുറിച്ചും നടത്തിയ ഊർജിതമായ ശ്രമത്തിലാണ് പ്രതികളായ തൃക്കൊടിത്താനം പണിപ്പുരപടത്തട്ടിൽ ഷിഹാബ് @ അനസ്, തൃക്കടിത്താനം പുതുപ്പറമ്പിൽ മജീദ് മകൻ സിനാജ് 45. തൃക്കൊടിത്താനം, പാലത്തിങ്കൽ രാജിവ് 43/25 എന്നിവർ പിടിയിലായത്,

ചുവന്ന സ്‌കൂട്ടറിൽ വന്ന് കറുത്ത ഷർട്ടും മുണ്ടും ധരിച്ച ഒരാൾ എന്ന് സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസ്സിലാക്കി. പ്രതികൾ ആയിട്ടുള്ളവർ ഒന്നിച്ചിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ മേരിക്കുട്ടിയുടെ വീടിനടുത്തുകൂടി സ്ഥിരമായി പോകാറുണ്ടായിരുന്ന രാജീവിൻ്റെ പ്രേരണയാലാണ് സുഹൃത്തായ സുരേഷിന്റെ ചുവന്ന കളർ സ്കൂട്ടറിൽ മേരിക്കുട്ടിയുടെ വീട്ടിലെത്തി ഷിഹാബ് എന്ന അനസ് മാല പൊട്ടിച്ചെടുത്ത് കടന്നത്, മാല പൊട്ടിച്ചെടുത്തതിനു ശേഷം തിരികെപോകുന്ന വഴിക്ക് പിടികൂടാതിരിക്കുന്നതിനായി ധരിച്ചിരുന്ന ഷർട്ടും മുണ്ടും മാറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു.

പിന്നീട് മാല ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയിൽ എത്തി വിൽപ്പന നടത്തി ആ പണവുമായി റെന്റിന് കാറെടുത്ത് സിനാജും അനസുമായി കുമളിക്ക് പോവുകയും ഇത് മനസ്സിലാക്കി പോലീസ് പിന്തുടർന്ന് അവിടെവച്ചാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലാകുന്നതും. സംഭവം ഉണ്ടായ ഉടനെ ജില്ലാ പോലീസ് മേധാവി ശ്രീ ഷാഹുൽ ഹമീദ് എ. IPS ന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്‌പി കെ പി ടോംസൺ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം ജെ, എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർമാരായ ജയപ്രകാശ്, ഗിരീഷ് കുമാർ പോലീസ് ഉദ്യോഗസ്ഥരായ ആൻ്റണി, മണികണ്ഠൻ, ബോബി,ബിജു,സജീവ്, സക്കീർ ഹുസൈൻ, ഷൈൻ, അരുൺരാജ് എന്നിവർ ചേർന്നാണ്‌പ്രതികളെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top