Kerala

രാമപുരത്ത് ബസിൽ വച്ച് വയോധികയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു

പാലാ :രാമപുരത്ത് ബസിൽ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
നാഗവല്ലി 30 തിരുനെൽവേലി;വള്ളി 33 ;എരക്കുടി;മധുര;ജയറാം 32 ;തങ്കപ്പാണ്ടി 39 മധുര  എന്നിവരാണ് പോലീസ് പിടിയിൽ ആയത്.

21.03.25 തീയതിയാണ് രാമപുരം കൂത്താട്ടുകുളം റോഡിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിൽ വച്ച് രാമപുരം സ്വദേശിനിയായ 78 കാരിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഒന്നും രണ്ടും പ്രതികൾ ചേർന്ന് മോഷണം ചെയ്തത്.വിവരത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവേ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.ഒന്നും രണ്ടും പ്രതികളുടെ ഭർത്താക്കന്മാരാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. ഇവരാണ് മോഷണ സ്വർണ്ണം വിൽക്കാൻ സഹായം ചെയ്തിരുന്നത്. ഇതിലെ ഒന്നാം പ്രതിയായ നാഗവല്ലിക്ക് തമിഴ്നാട്ടിലും കേരളത്തിലുമായി അഞ്ചിലധികം മോഷണക്കേസുകൾ ഉണ്ട്.

രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ്, സബ് ഇൻസ്‌പെക്ടർ സാബു ആന്റണി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷീജ, റിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, പ്രദീപ്, ശ്യാം മോഹൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top