Kerala

യുണൈറ്റഡ് എഫ്.സി കടനാട് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ മുന്നോടിയായി കൂറ്റൻ ട്രോഫിയുമായി നടത്തിയ റോഡ് ഷോ ജനകീയാരവമായി 

 

കടനാട് : എട്ടടി ഉയരമുള്ള കൂറ്റൻ ട്രോഫിയുമായി “ലഹരിയാവാം ഫുട്ബോളിനോട് ” എന്ന സന്ദേശവുമായി സംഘാടകർ നടത്തിയ വിളംബരജാഥ ഹൃദ്യമായി.
യുണൈറ്റഡ് എഫ്.സി കടനാട് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ മുന്നോടിയായാണ് പടുകൂറ്റൻ ട്രോഫിയുമായി റോഡ് ഷോ നടത്തിയത്.റോഡ്ഷോ ജനങ്ങളിൽ ഏറെ ആവേശമുയർത്തി.

അലങ്കരിച്ച വാഹനത്തിൽ ട്രോഫിയുമായി ആരംഭിച്ച റോഡ് ഷോയിൽ നിരവധി ഇരുചക വാഹനങ്ങൾ അകമ്പടിയായി.കടനാട് പള്ളി ജംഗ്ഷനിൽ ആരംഭിച്ച് കൊല്ലപ്പള്ളി, ഐങ്കൊമ്പ്, പിഴക് ചുറ്റി കടനാട്ടിൽ റോഡ്ഷോ സമാപിച്ചു.വാർഡ് മെബർ ഉഷാ രാജു ഫ്ലാഗ് ഓഫ് ചെയ്തു. കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ മലപ്പുറം ഉൾപ്പെടെ കേരളത്തിലെ പ്രഗത്ഭരായ 12 ടീമുകൾ പങ്കെടുക്കുന്നുണ്ട്. വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും 30,000, 15,000 രൂപ കാഷ് അവാർഡും നല്കും.

പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പിയുടെ അധ്യക്ഷതയിൽ ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഷൈൻ മാത്യു,വാർഡ് മെബർ ഉഷാ രാജു, കെ.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബിനു വള്ളോപുരയിടം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top