
പാലാ: സി.പി. ഐ പാലാ മണ്ഡലം സമ്മേളനത്തിന് രാമപുരത്ത് കാനം രാജേന്ദ്രൻ നഗറിൽ പതാക ഉയർന്നു.

പാറപ്പള്ളിയിൽ നിന്നും വന്ന പതാക ജാഥയും ,മാന്താടി കവലയിൽ നിന്നും വന്ന ബാനർ ജാഥയും ,വലവൂർ നിന്നും വന്ന ബാനർ ജാഥയും ,കൊണ്ടാട് കവലയിൽ നിന്നും വന്ന കൊടിമര ജാഥയും രാമപുരം ജംഗ്ഷനിൽ സംഗമിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കാനം രാജേന്ദ്രൻ നഗറിലെത്തി മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കെ.എസ് മാധവൻ പതാക ഉയർത്തുകയായിരുന്നു.
നാളെ രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കും.മൈക്കിൾ പ്ളാസയിലെ എൻ.എം മോഹനൻ നഗറിലാണ് സമ്മേളനം നടക്കുക. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ: കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

