Kerala

വേറിട്ട പ്രചാരണം സംഘടിപ്പിച്ച് പാലാ ജനറല്‍ ആശുപത്രിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

പാലാ – പ്ലാസ്റ്റിക്കുകളാല്‍ ചുറ്റപ്പെട്ട ഭൂമിയും അതില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന കുട്ടിയെയും പ്ലാസ്റ്റിക് മുറിച്ച മാറ്റി മോചിപ്പിച്ച് കൊണ്ടാണ് പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയല്‍ പരിസ്ഥിതി ദിനാചരണം നടത്തിയത്.പരിപാടിയുടെ ഉദ്ഘാടനം ആശുപ്രതി ആര്‍ എം ഒ ഡോക്ടര്‍ അരുണ്‍ നിര്‍വ്വഹിച്ചു.സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോക്ടര്‍ നൗഷാദ് അധ്യാക്ഷനായിരുന്നു.

ആര്‍ എം ഒ ഡോക്ടര്‍ രേഷ്മ മുഖ്യപ്രഭാഷണം നടത്തി. നെഴ്‌സിംഗ് സൂപ്രണ്ട് ഷെറീഫാ വി എം സ്വാഗതവും ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് സെലിന്‍ നന്ദിയും പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു കെ വി,പി ആര്‍ ഒ സുനിത,

എം എം വി വിദ്യാര്‍ത്ഥി വിക്ടോറിയ,എച്ച് ഐ സി നഴ്‌സിംഗ് ഓഫീസര്‍ സിന്ധു കെ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി ആശുപത്രി കോമ്പൗണ്ടില്‍ ഫലവൃക്ഷതൈകളും നട്ടു.എസ് എം വി കുട്ടികളുടെ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top