Kottayam

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. അനിൽകുമാർ എം.വൈക്കം ഡി.വൈ.എസ്.പി. സിബിച്ചൻ ജോസഫ് തുടങ്ങി കോട്ടയം ജില്ലയിൽ നിന്നും വിരമിക്കുന്ന 48 പോലീസ് ഉദ്യോഗസ്ഥർക്ക് വികാര നിർഭരമായ യാത്രയയപ്പ് 

കോട്ടയം ജില്ലയിൽ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്നത് ഡി.വൈ.എസ്.പി.മുതൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വരെയുള്ള 48 പോലീസ് ഉദ്യോഗസ്ഥർ.

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. അനിൽകുമാർ എം.വൈക്കം ഡി.വൈ.എസ്.പി. സിബിച്ചൻ ജോസഫ്, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ 40 സബ് ഇൻസ്പെക്ടർമാർ,5 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, ഒരു സീനിയർ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ 48 പേരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

2025 മെയ് 24 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് കേരളാ പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷനും കേരളാ പോലീസ് അസ്സോസിയേഷനും സംയുക്തമായി നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഉദ്യോഗസ്ഥർക്ക് ബഹു.സഹകരണ,തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ ഉപഹാര സമർപ്പണം നടത്തി. പ്രസ്തുത സമ്മേളനത്തിൽ ബഹു.കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് എ. ഐ.പി.എസ്. മുഖ്യ പ്രഭാഷണം നിർവഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top