Kerala

മുഴുവൻ മാർക്ക് നേടിയ അനഘയുടെ വീട്ടിൽ മുഴുവൻ അധ്യാപകരുമെത്തി ആശംസകൾ നേർന്നു

പാലാ :രാമപുരം:കേരള ഹയർസെക്കൻഡറി ഹ്യുമാനിറ്റീസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി (1200/1200) രാമപുരത്തിന്റെ അഭിമാന ഭാജനമായി മാറിയ അനഘ രാജീവിനെ മാതൃവിദ്യാലയമായ S. H. ഗേൾസ് സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി ആദരിച്ചു. അധ്യാപകരായ സി. ആൻസ്, ലിബിൻ C. K., ജോബി ജോസഫ്, റിൻസി സെബാസ്റ്റ്യൻ, ജീന സി. കണ്ടത്തിൽ എന്നിവരാണ് അനഘയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ട് വീട്ടിലെത്തിയത്.

മധുരം നൽകിക്കൊണ്ട് അനഘയും വീട്ടുകാരും അധ്യാപകരെ സ്വീകരിച്ചു. സി. ആൻസും സഹ അധ്യാപകരും ഷാൾ അണിയിച്ച് അനഘയെ അനുമോദിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിലും പരീക്ഷകളിലും എല്ലാ വിജയാശംസകളും നേർന്നു. തന്റെ ജീവിതാഭിലാഷമാ യ സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമാക്കി മുന്നേറാനുള്ള കരുത്തും ധൈര്യവും അധ്യാപകർ അനഘയ്ക്കു പകർന്നേകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top