കോട്ടയം മുൻസിപ്പൽ കൗൺസിലർ പി എൻ സരസമ്മാളിന്റെ ഭർത്താവും സിപിഐഎം പൂഞ്ഞാർ മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി എസ് ഗോപാലകൃഷ്ണൻ (68) അന്തരിച്ചു മൃതദേഹം ഇന്ന് ( 5.06.2025 വ്യാഴം)വൈകുന്നേരം 6 മണിക്ക് നാട്ടകം മുളങ്കുഴയിലെ വീട്ടിലെത്തിക്കും.

നാളെ രാവിലെ ( 6.06.2026 വെള്ളി) 11 മണിക്ക് പാലാ കടനാട് കുടുംബ വീട്ടിലെത്തിച്ച് നാലുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും പരേതൻ സിപിഐഎം കടനാട് മൂന്നിലവ് മേലുകാവ് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട് മുൻമന്ത്രി ടി കെ രാമകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്നു.

1975 അടിയന്തരാവസ്ഥക്കാലത്ത് കടനാട് പാർട്ടി രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു മകൾ അമലു കൃഷ്ണൻ (നേഴ്സ് സൗദി അറേബ്യ) മരുമകൻ ചിക്കു ടി രാജു (സീനിയർ സിവിൽ പോലീസ് ഓഫീസർ വാകത്താനം)

